ജിദ്ദ: സൗദി ആലപ്പുഴ വെല്‍ഫെയര്‍ അസോസിയേഷന്‍ (സവ) ഹജ്ജ് സെല്‍ ഭാരാവാഹികളെ തിരഞ്ഞെടുത്തു. ആലപ്പുഴക്കാരുടെ കൂട്ടായ്മ സവയുടെ കീഴില്‍ ഇരുപത് വര്‍ഷമായി ഹജ്ജ് സേവന രംഗത്തുളള സന്നദ്ധ സംഘമാണ് ഹജ്ജ് സെല്‍.
അബ്ദുല്‍ സലാം കണ്ടതില്‍ (ചെയര്‍മാന്‍), സിദീഖ് കുന്നിക്കോട് (വൈ. ചെയര്‍മാന്‍), മുഹമ്മദ് രാജ, അന്‍വര്‍ ചെങ്ങുന്നൂര്‍ (ചിഫ് കോര്‍ഡിനേറ്റര്‍മാര്‍), ഫസില്‍ വയലാര്‍ (ക്യാപ്റ്റന്‍), സലം നീര്‍കുന്നം (വൈസ് ക്യാപ്റ്റന്‍), സിദീഖ് മണ്ണഞ്ചേരി ,നസീര്‍ അരൂക്കുറ്റി (ജനറല്‍ സെകട്ടറി), നൗഷാദ് പല്ലന (ട്രഷറര്‍), അബ്ദുല്‍ജബര്‍ (ലോജിസ്റ്റിക്), അബ്ദുല്‍ വഹാബ് നീര്‍കുന്നം, സലിം കണ്ണനാംകുഴി, ഷെമീര്‍ മുട്ടം (ക്യാമ്പ് കോര്‍ഡിനേറ്റര്‍മാര്‍), ഹരിസ് വാഴയില്‍ , ഷാജഹാന്‍, കബീര്‍ ആര്യാട് (ഫുഡ്), എന്നിവര്‍ ഉള്‍പ്പെടെ ഇരുപത്തിഅഞ്ച് എക്‌സിക്യൂട്ടീവ് അംഗങ്ങളെ തിരഞ്ഞെടുത്തു ദ്വിഭാഷികളും മിന ഭൂപ്രദേശം അറിയുന്നവരും ഉള്‍പ്പെടെ സവയുടെ 150 വളന്റിയര്‍മാര്‍ മിനായില്‍ തീര്‍ഥാടകരെ സഹായിക്കാന്‍ രംഗത്തുണ്ടാകും.
യോഗത്തില്‍ അബ്ദുല്‍ സലാം കണ്ടതില്‍ അദ്ദ്യക്ഷത വഹിച്ചു. സിദ്ദീഖ് മണ്ണഞ്ചേരി സ്വാഗതവും നൗഷാദ് പല്ലന നന്ദിയും പറഞ്ഞു. വളന്റിയര്‍ സേവനത്തിനു താല്‍പര്യമുളളവര്‍ 0533289018,0557466910 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണമെന്ന് സവ അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.