നൗഫല്‍ പാലക്കാടന്‍
റിയാദ്: രാജ്യത്തിന്റെ സാംസ്‌കാരിക മാറ്റത്തിലേക്കുള്ള കൂട്ടയോട്ടം വേറിട്ട അനുഭവമായി. സൗദി തലസ്ഥാനത്ത് നടന്ന ‘കളര്‍ റണ്‍’ കൂട്ടയോട്ടത്തില്‍ കുട്ടികളും മുതിര്‍ന്നവരും സ്വദേശികളും വിദേശികളും ഉള്‍പ്പടെ ആയിരങ്ങള്‍ പങ്കെടുത്തു. റിയാദിലെ ബോള്‍വാര്‍ഡ് സ്‌ക്വയറില്‍ നിന്നാണ് അഞ്ച് കിലോ മീറ്റര്‍ ദൈര്‍ഘ്യമുളള ഓട്ടം ആരംഭിച്ചത്. മുന്‍ കൂട്ടി റെജിസ്റ്റര്‍ ചെയ്തവര്‍ക്ക് ലഭിച്ച വെള്ള ടിഷര്‍ട്ടും ഹെഡ് ബാന്‍ഡും ധരിച്ച് ആബാലവൃദ്ധം അതിരാവിലെ സാംസകാരിക മാറ്റത്തിലേക്ക് ചുവടു വെച്ചു. ലോകത്തിലെ ഏറ്റവും വലിയ മാരത്തോണ്‍ സീരിയസാണ് അയ്യായിരം മീറ്ററുള്ള കളര്‍ റണ്‍.
ആറുമാസം മുമ്പ് അല്‍ ഖോബാറില്‍ കളര്‍ റണ്‍ നടന്നിരുന്നെങ്കിലും റിയാദ് ആദ്യമായാണ് ഈ പരിപാടിക്ക് വേദിയാകുന്നത്. സൗദി ജനറല്‍ എന്റര്‍ടൈമെന്റ് അതോറിറ്റി കീഴില്‍ നടക്കുന്ന ‘റിയാദ് സീസണ്‍’ ഉത്സവ പരിപാടികളുടെ ഭാഗമാണ് കളര്‍ റണ്‍. നീലയില്‍ തുടങ്ങി പിങ്കില്‍ അവസാനിക്കും വിധം അഞ്ചു കവാടങ്ങളാണ് ഓരോ കിലോമീറ്ററിലും സംവിധാനിച്ചിട്ടുള്ളത്. ഓരോ കവാടങ്ങളിലും വിവിധ നിറത്തിലുള്ള വര്‍ണ്ണ പൊടിയുകള്‍ ദേഹത്തേക്ക് വീശിയെറിഞ്ഞാണ് സംഘാടകര്‍ സ്വീകരിച്ചത്. ഫിനിഷിംഗ് പോയിന്റില്‍ എത്തുന്നവരെ സംഘാടകര്‍ അറബിക്ക് സംഗീത വിരുന്നും മെഡലും നല്‍കി ആദരിച്ചു.
പാര്‍ക്കിംഗ് ഉള്‍പ്പെ ൈവിപുലമായ സൗകര്യങ്ങളാണ് മൈതാനിയില്‍ ഒരുക്കിയത്. ആരോഗ്യ പ്രശ്‌നം നേരിടുന്നവര്‍ക്ക് അതിവേഗം ചികിത്സ നല്‍കുന്നതിന് സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ ആംബുലന്‍സും ഡോക്ടര്‍മാരും പാരാമെഡിക്കല്‍ ജീവനക്കാരും സജ്ജരായിരുന്നു. വിവിധ കമ്പനികള്‍ കുടിവെള്ളം, ജ്യൂസ്, വര്‍ണ്ണ പൊടികള്‍ നിറച്ച പാക്കെറ്റുകള്‍ എന്നിവ സൗജന്യമായി വിതരംം ചെയ്തു. കുട്ടികള്‍ക്കായി പ്രതേക ഗെയിമുകളും സമ്മാനങ്ങളും പരിപാടിയുടെ ഭാഗമായി അരങ്ങേറി. പോലീസ്, ട്രാഫിക് പോലീസ് എന്നിവര്‍ക്ക് പുറമെ വോളണ്ടിയേഴ്‌സും പരിപാടിയുടെ സുഖമമായ നടത്തിപ്പിന് നേതൃത്വം നല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.