Sauditimesonline

sawa
ആലപ്പു കൂട്ടായ്മ 'സവ' കുടുംബ സംഗമം

സൗദിയിലെത്തുന്ന അയല്‍ രാജ്യങ്ങളിലെ വാഹനങ്ങള്‍ താല്‍ക്കാലിക നമ്പര്‍ പ്ലേറ്റ് പ്രദര്‍ശിപ്പിക്കണം

റിയാദ്: അയല്‍ രാജ്യങ്ങളില്‍ നിന്നെത്തുന്ന വാഹനങ്ങള്‍ താല്‍ക്കാലിക സൗദി നമ്പര്‍ പ്പേറ്റുകള്‍ ഉപയോഗിക്കണമെന്ന വ്യവസ്ഥ കര്‍ശനമായി നടപ്പിലാക്കുമെന്ന് ട്രാഫിക് ഡയറക്ടറേറ്റ്. വിദേശ രാജ്യങ്ങളിലെ നമ്പര്‍ പ്പേറ്റുകള്‍ ഉപയോഗിച്ച് വാഹനം ഓടിക്കുന്നവര്‍ക്കെതിരെ പിഴ ചുമത്തുമെന്നും ഡയറക്ടറേറ്റ് വ്യക്തമാക്കി.

അതിര്‍ത്തി ചെക് പോസ്റ്റുകള്‍ വഴി രാജ്യത്തേക്ക് പ്രവേശിക്കുന്ന വാഹനങ്ങള്‍ക്ക് സൗദിയിലെ നമ്പര്‍ പ്ലേറ്റുകള്‍ വിതരണം ചെയ്യുമെങ്കിലും അത് പ്രദര്‍ശിപ്പിക്കാറില്ല. അതുകൊണ്ടുതന്നെ ഇത്തരം വാഹനങ്ങള്‍ നടത്തുന്ന ഗതാഗത നിയമ ലംഘനങ്ങള്‍ നിരീക്ഷണ കാമറ ഉള്‍പ്പെടെയുളള ഇലക്‌ട്രോണിക് സംവിധാനം വഴി രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ല. ഈ സാഹചര്യത്തിലാണ് നിയമം കര്‍ശനമായി നടപ്പിലാക്കുമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കിയത്. സൗദി നമ്പര്‍ പ്ലേറ്റ് പ്രദര്‍ശിപ്പിക്കാത്ത വാഹന ഉടമകള്‍ക്ക് നവംബര്‍ ഒന്നു മുതല്‍ പിഴ ചുമത്തും.

യു എ ഇ, ഒമാന്‍, ബഹ്‌റൈന്‍, യമന്‍, ജോര്‍ദാന്‍ തുടങ്ങിയ അയല്‍ രാജ്യങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ സ്വകാര്യ വാഹനങ്ങള്‍ സൗദിയിലെത്തുന്നത്. ഉംറ തീര്‍ഥാടനത്തിനും സ്വകാര്യ ആവശ്യങ്ങള്‍ക്കും നൂറുകണക്കിന് വാഹനങ്ങളാണ് ദിവസവും സൗദിയില്‍ എത്തുന്നത്. എന്നാല്‍ 75 ശതമാനം വാഹനങ്ങളും സൗദി നമ്പര്‍ പ്ലേറ്റ് വാഹനങ്ങളില്‍ പ്രദര്‍ശിപ്പിക്കാറില്ല. അതുകൊണ്ടുതന്നെ നിയമം കര്‍ശനമായി നടപ്പിലാക്കുമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top