Sauditimesonline

MEERA
ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മീരാ റഹ്മാന് 'കേളി ജ്വാല' അവാര്‍ഡ്

സൗദിയില്‍ ഇലക്‌ട്രോണിക് തൊഴില്‍ മേള

റിയാദ്: സ്വദേശി യുവാക്കള്‍ക്ക് തൊഴില്‍ കണ്ടെത്തുന്നതിന് പുതിയ സംവിധാനം നടപ്പിലാക്കുന്നു. ഇതിനായി ഇലക്‌ട്രോണിക് എംപ്‌ളോയ്‌മെന്റ് ഫെയര്‍ സംഘടിപ്പിക്കുമെന്ന് മാനവ വിഭവ ശേഷി വികസന നിധി ഡയറക്ടര്‍ അറിയിച്ചു.

രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങളില്‍ സ്വദേശിവത്ക്കരണം പ്രോത്സാഹിപ്പിക്കുന്നതിനാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിനായി ഓണ്‍ലൈനില്‍ തൊഴില്‍ മേള സംഘടിപ്പിക്കും. താല്‍പര്യമുളള തൊഴിലുടമകള്‍ക്കും സ്വകാര്യ കമ്പനികള്‍ക്കും മേളയില്‍ പങ്കെടുക്കാന്‍ ഓണ്‍ലൈനില്‍ രജിസട്രേഷന്‍ സൗകര്യം ഒരുക്കും.

ജൂണ്‍ മുപ്പത് മുതല്‍ ജൂലൈ നാല് വരെ അഞ്ച് ദിവസങ്ങളിലാണ് തൊഴില്‍മേള. നാഷണല്‍ ലേബര്‍ ഗേറ്റ് വേ പോര്‍ട്ടലായ താഖാത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന കമ്പനികളേയും തൊഴിലന്വോഷകരേയും ഓണ്‍ലൈനില്‍ ബന്ധപ്പെടാന്‍ അവസരം ഒരുക്കും. മൊബൈല്‍, വീഡിയോ കോള്‍ തുടങ്ങിയ സംവിധാനങ്ങളിലൂടെ
അഭിമുഖം നടത്തി നിയമനം നല്‍കും. വിവിധ പ്രവിശ്യകളിലുളള ഉദ്യോഗാര്‍ഥികള്‍ക്ക് വേഗം തൊഴിലുടമയുമായി ബന്ധപ്പെടാന്‍ കഴിയുന്ന വിധമാണ് ഓണ്‍ലൈന്‍ മേള ഒരുക്കിയിട്ടുളളത്.
സ്വദേശിവല്‍ക്കരണത്തിന് ആവശ്യമയ ഉദ്യോഗാര്‍ഥികളെ ലഭ്യമല്ലെന്ന തൊഴിലുടമകളുടെ പരാതികള്‍ക്ക് പരിഹാരം കാണുന്നതിനും എംപ്‌ളോയ്‌മെന്റ് ഫെയര്‍ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top