റിയാദ്: സൗദി അറേബ്യയില്‍ കാര്‍ ഇറക്കുമതി കഴിഞ്ഞ വര്‍ഷം 20 ശതമാനം കുറഞ്ഞതായി റിപ്പോര്‍ട്ട്. പതിനാല് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ ഇറക്കുമതിയാണ് രേഖപ്പെടുത്തിയത്. ഇറക്കുമതി ചെയ്ത വാഹന വിലയുടെ മൂല്യത്തില്‍ 18 ശതമാനം കുറവുണ്ടെന്നും സൗദി കസ്റ്റംസ് അതോറിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
വനിതകള്‍ക്ക് വാഹനം ഓടിക്കാന്‍ ഡ്രൈവിംഗ് ലൈസന്‍സ് അനുവദിച്ചതോടെ വാഹന വിപണി സജീവമാകുമെന്നാണ് വിലയിരുത്തപ്പെട്ടത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം കാര്‍ ഇറക്കുമതിയില്‍ 20.5 ശതമാനം കുറവ് രേഖപ്പെടുത്തി. 4.4 ലക്ഷം വാഹനങ്ങളാണ് കഴിഞ്ഞ വര്‍ഷം ഇറക്കുമതി ചെയ്തത്. 2017ല്‍ ഇത് 5.54 ലക്ഷമായിരുന്നു. 2017നെ അപേക്ഷിച്ച് 2018ല്‍ ഇറക്കുമതിയില്‍ 803 കോടി റിയാലിന്റെ കുറവുണ്ട്.
രാജ്യത്ത് ഇറക്കുമതി ചെയ്യുന്ന വാഹനങ്ങളില്‍ 87.8 ശതമാനവും കാറുകളാണ്. 10 ശതമാനം ലോറികളും 1.9 ശതമാനം ബസുകളുമാണ്. കഴിഞ്ഞ വര്‍ഷം 3.87 ലക്ഷം കാറുകള്‍ ഇറക്കുമതി ചെയ്തു. 2017 ല്‍ 4.75 ലക്ഷം കാറുകളാണ് ഇറക്കുമതി ചെയ്തത്. പെട്രാളിന് ഉണ്ടായ വില വര്‍ധനവ്, വിദേശികളുടെ കൊഴിഞ്ഞ് പോക്ക് എന്നിവയും വാഹന വിപണിയില്‍ മാന്ദ്യം നേരിടാന്‍ ഇടയാക്കിയിട്ടുണ്ട്. അതേസമയം, ഓണ്‍ലൈന്‍ ടാക്‌സി സേവനം വ്യാപകമായതും വാഹന വിപണിയെ സ്വാധീനിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.