റിയാദ്: അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞതിനെ തുടര്‍ന്ന് പെട്രോള്‍ വിലയില്‍ കുറവ് വരുത്തിയതായി സൗദി അരാംകോ അറിയിച്ചു. 5 ശതമാനം മൂല്യ വര്‍ധിത നികുതി ഉള്‍പ്പെടെയുളള പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വന്നു.
1.53 റിയാല്‍ വില ഉണ്ടായിരുന്ന പ്രീമിയം 91 ഇനത്തിലുളള പെട്രോളിന് 3 ഹലാലയാണ് കുറഞ്ഞത്. 95 ഗ്രേഡിലുളള പെട്രോളിന് 2.05 റിയാലാണ് പുതുക്കിയ നിരക്ക്. നേരത്തെ 2.18 റിയാലായിരുന്നു വില. ലിറ്ററിന് 13 ഹലാല കുറഞ്ഞു. കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് സൗദിയില്‍ 80 മുതല്‍ 125 ശതമാനം വരെ എണ്ണ വില വര്‍ധിപ്പിച്ചത്. അതിന് ശേഷം ഈ വര്‍ഷം ആദ്യ മൂന്നു പാദങ്ങളില്‍ എണ്ണ വിലയില്‍ നേരിയ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. ഈ വര്‍ഷം ആദ്യമായാണ് എണ്ണ വിലയില്‍ കുറവ് രേഖപ്പെടുത്തുന്നത്. ഒക്‌ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുളള നാലാം പാദത്തില്‍ ഇതേ വില തുടരാനാണ് സാധ്യത. അന്താരാഷ്ട്ര വിപണിയിലെ വില വ്യത്യാസങ്ങള്‍ക്കനുസരിച്ചാണ് സൗദി റീട്ടെയില്‍ വിപണിയില്‍ പെട്രോളിന് വില നിശ്ചിയിക്കുന്നത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.