![](https://sauditimesonline.com/wp-content/uploads/2019/06/NESMA-2.jpg)
റിയാദ്: സൗദിയില്‍ ആഭ്യന്തര വിമാന സര്‍വീസ് നടത്തുന്ന നെസ്മ എയര്‍ലൈന്‍സില്‍ പൈലറ്റായി സ്വദേശി വനതക്ക് നിയമനം. കാപ്റ്റന്‍ യാസ്മീന്‍ അല്‍ മൈമനിക്കാണ് നിയമനം നല്‍കിയത്. ആദ്യ സര്‍വീസ് നടത്തിയ പൈലറ്റിന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി ഊഷ്മള സ്വീകരണം നല്‍കി.
![](https://sauditimesonline.com/wp-content/uploads/2019/06/NESMA-4-1.jpg)
സൗദിയില്‍ വനിതകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് അനുവദിച്ചതിന്റെ ഒന്നാം വാര്‍ഷികമാണ് കടന്ന് പോയത്. വനിതാ പൈലറ്റിന് നിയമനം നല്‍കിയതോടെ സ്ത്രീശാക്തീകരണത്തിന്റെ മറ്റൊരു അധ്യായം കുറിച്ചിരിക്കുകയാണ് നെസ്മ എയര്‍ലൈന്‍സ്. ഹായില്‍ അന്താരാഷ്ട്ര വിമാനാത്താവളത്തില്‍ നിന്ന് ഖസിം വിമാനത്താവളത്തിലേക്ക് ആദ്യ സര്‍വീസ് പൂര്‍ത്തിയാക്കിയ കാപ്റ്റന്‍ യാസ്മീന്‍ അല്‍ മൈമനിക്ക് സിവില്‍ ഏവിയേഷന്‍ അതോറിറ്റിയും നെസ്മ എയര്‍ലൈന്‍സും ഊഷ്മള വരവേല്‍പ് നല്‍കി.
![](https://sauditimesonline.com/wp-content/uploads/2019/06/NESMA-1.jpg)
കോമേഴ്‌സ്യല്‍ പൈലറ്റ് ലൈസന്‍സ് നേടിയവരില്‍ നിന്ന് നെസ്മ എയര്‍ലൈന്‍സ് മാസങ്ങള്‍ക്ക് മുമ്പ് കോ പൈലറ്റ്മാരെ ക്ഷണിച്ചിരുന്നു. തെരഞ്ഞെടുത്ത 11 പേരില്‍ അമേരിക്കയില്‍ നിന്ന് കോമേഴ്‌സ്യല്‍ പൈലറ്റ് ലൈസന്‍സ് നേടിയ യാസ്മീനും ഉള്‍പ്പെട്ടിരുന്നു.
![](https://sauditimesonline.com/wp-content/uploads/2019/06/NESMA-3.jpg)
തുടര്‍ന്ന് ജിദ്ദയിലെ പ്രിന്‍സ് സുല്‍ത്താന്‍ ഏവിയേഷന്‍ അക്കാദമി, ജക്കാര്‍ത്ത, മാഡ്രിഡ് എന്നിവിടങ്ങളില്‍ പരിശീലനം നേടി. നെസ്മ എയര്‍ലൈന്‍സിന്റെ എടിആര്‍ 72 600 എയര്‍ക്രാഫ്റ്റില്‍ ഗ്രൗണ്ട് പരിശീലനവും പൂര്‍ത്തിയാക്കി. ഇത്തരത്തില്‍ നാല് ഘട്ടങ്ങളിലെ പരിശീലനത്തിന് ശേഷമാണ് യാത്രാ വിമാനത്തില്‍ കോ പൈലറ്റായി ജോലിയില്‍ പ്രവേശിച്ചത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.