റിയാദ്: സൗദിയിലെ അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഹൂതി ഭീകരര്‍ നടത്തുന്ന ആക്രമണം നിന്ദ്യമായ കുറ്റകൃത്യമാണെന്ന് മന്ത്രിസഭാ യോഗം കുറ്റപ്പെടുത്തി. സാധാരണക്കാരെ ലക്ഷ്യമാക്കി നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരെ അറബ് സഖ്യസേന കണക്കു ചോദിക്കുമെന്നും മന്ത്രിസഭ മുന്നറിയിപ്പ് നല്‍കി.
ഇറാന്‍ പിന്തുണയോടെ ഹൂതി ഭീകരര്‍ തുടര്‍ച്ചയായി നടത്തുന്ന ആക്രമണങ്ങള്‍ അപലപനീയമാണ്. ഒരു ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ ഒന്‍പത് പേര്‍ക്ക് കഴിഞ്ഞ ദിവസം ഉണ്ടായ ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. ഇവര്‍ എത്രയും വേഗം സുഖം പ്രാപിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് മീഡിയാ മന്ത്രിയുടെ ചുമതലയുളള ഡോ. ഇസാം ബിന്‍ സഅദ് ബിന്‍ സഈദ് പറഞ്ഞു.
അന്താരാഷ്ട്ര നിയമങ്ങളും കണ്‍വന്‍ഷനുകും അനുസരിച്ചു ഹൂതികള്‍ക്കെതിരെ അറബ് സഖ്യസേന തിരിച്ചടി നല്‍കുമെന്നും മന്ത്രിസഭാ തീരുമാനങ്ങള്‍ വശദീകരിച്ച മന്ത്രി വ്യക്തമാക്കി.ഈജിപ്തിലെ അല്‍ അരീഷില്‍ ഉണ്ടായ ഭീകരാക്രമണത്തെയും ടുണിഷ്യയിലുണ്ടായ ബോംബ് സ്‌ഫോടനത്തെയും മന്ത്രിസഭ അപലപിച്ചു.
ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രി സഭാ യോഗം കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്റെ ജപ്പാന്‍, ദക്ഷിണ കൊറിയ സന്ദര്‍ശനങ്ങളുടെ വിശദാംശങ്ങളും വിശകലനം ചെയ്തു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.