അമിത വിമാന നിരക്ക്; സംസ്ഥാന സര്‍ക്കാരിനെ കക്ഷി ചേര്‍ക്കണമെന്ന് ഹൈക്കോടതി

കൊച്ചി: വിമാന കമ്പനികള്‍ അമിത ടിക്കറ്റ് നിരക്ക് ചുമത്തുന്നതിനെതിരെ കേരള ഹൈക്കോടതി. സാധാരണ പ്രവാസികളെ അനങ്ങാന്‍ കഴിയാത്ത വിധം ടിക്കറ്റ് നിരക്ക് ഉയര്‍ത്തുന്നത് സ്ഥിതിയാണുളളതെന്ന് ഹൈക്കോടതി നിരീക്ഷിച്ചു, സംസ്ഥാനത്തെ ജനങ്ങളെ ബാധിക്കുന്ന സാഹചര്യത്തില്‍ കേരള സര്‍ക്കാരിനെ കക്ഷി ചേര്‍ക്കാനും കോടതി നിര്‍ദേശിച്ചു.

കേന്ദ്ര സര്‍ക്കാര്‍ നിലപാട് പിന്നീട് അറിയിക്കാമെന്ന് കോടതിയെ അറിയിച്ചു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വിശദീകരണം കേള്‍ക്കാന്‍ കേസ് മാറ്റിവെച്ചു. ഉത്സവ കാലയളവില്‍ വിമാന ടിക്കറ്റ് നിരക്ക് നാലിരട്ടി വരെ ഉയര്‍ത്തുകയാണ് പതിവെന്ന് ഹരജിക്കാരനായ പ്രവാസി വ്യവസായി സൈനുല്‍ ആബ്ദീന്‍ സമര്‍പ്പിച്ച ഹരജിയില്‍ വ്യക്തമാക്കി. ഇതോടെയാണ് കോടതിയുടെ ഇടപെടല്‍.

Leave a Reply