Sauditimesonline

navodaya
ഇഫ്താറും ഇഎംഎസ്, എകെജി അനുസ്മരണവും

ജനങ്ങളെ തമ്മിലടിപ്പിച്ച് ഭിന്നിപ്പിക്കുന്ന ധാര്‍ഷ്ട്യത്തിന് പരിഹാരം ഗാന്ധിയന്‍ ദര്‍ശനങ്ങള്‍

റിയാദ്: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 155-ാമത് ജന്മവാര്‍ഷികദിനത്തില്‍ ഓഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പുഷ്പ്പാര്‍ച്ചനയും പ്രാര്‍ത്ഥനാ സദസ്സും സംഘടിപ്പിച്ചു. ബത്; സബര്‍മതിയില്‍ നടന്ന ചടങ്ങില്‍ നിരവധി പേര്‍ പങ്കെടുത്തു. മഹാത്മാ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ പദം അലങ്കരിച്ചതിന്റെ നൂറാം വാര്‍ഷികാഘോഷം പ്രസിഡണ്ട് അബ്ദുള്ള വല്ലാഞ്ചിറ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കണ്‍വീനര്‍ സക്കീര്‍ ദാനത് അധ്യക്ഷത വഹിച്ചു. ജോ. ട്രഷറര്‍ അബ്ദുല്‍ കരീം കൊടുവള്ളി ആമുഖ പ്രഭാഷണം നിര്‍വ്വഹിച്ചു. കെ കെ തോമസ് പ്രതിജ്ഞ ചൊല്ലി കൊടുത്തു.

സംഘര്‍ഷ ഭരിതമായ ലോകക്രമത്തില്‍ ശാന്തിയുടെയും സമാധാനത്തിന്റെയും ഗാന്ധിയന്‍ സന്ദേശം പ്രചരിപ്പിക്കുന്നതിന്റെ പ്രസക്തി വര്‍ദ്ധിച്ചുവന്നിരിക്കുകയാണ്. വര്‍ത്തമാനകാല ഇന്ത്യയില്‍ മതത്തിന്റെയും ജാതിയുടെയും പേരില്‍ വേര്‍തിരിവുകളുണ്ടാക്കി അധികാര രാഷ്ട്രീയത്തിന്റെ ധാര്‍ഷ്ട്യത്തില്‍ ജനങ്ങളെ തമ്മിലടിപ്പിച്ച് ഭിന്നിപ്പിക്കുന്നു. ഇത്തരം പ്രവണതകള്‍ അനുദിനം വര്‍ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മഹാത്മജിയുടെ ആശയാദര്‍ശങ്ങള്‍ക്ക് ഇന്നും പ്രസക്തിയുണ്ടെന്ന് യോഗം അനുസ്മരിച്ചു.

ആക്ടിംഗ് ജനറല്‍സെക്രട്ടറി ഷംനാദ് കരുനാഗപ്പള്ളി, വര്‍ക്കിംഗ് പ്രസിഡണ്ട് നവാസ് വെള്ളിമാട്കുന്ന്, വൈസ് പ്രസിഡന്റുമാരായ രഘുനാഥ് പര്‍ശ്ശിനികടവ്, ബാലുകുട്ടന്‍, അമീര്‍ പട്ടണത്ത്, സജീര്‍ പൂന്തുറ, ജന. സെക്രട്ടറി സുരേഷ് ശങ്കര്‍, ഗ്ലോബല്‍ അംഗങ്ങളായ നൗഫല്‍ പാലക്കാടന്‍, യഹിയ കൊടുങ്ങല്ലൂര്‍, അസ്‌ക്കര്‍ കണ്ണൂര്‍, ശിഹാബ് കൊട്ടുകാട്, അഡ്വ. എല്‍ കെ അജിത്, ജില്ലാ പ്രസിഡന്റുമാരായ ശരത് സ്വാമിനാഥന്‍, ഷഫീക് പുരകുന്നില്‍, ബഷീര്‍ കോട്ടയം, ഷാജി മഠത്തില്‍, മജു സിവില്‍സ്‌റ്റേഷന്‍, കെ കെ തോമസ്, സന്തോഷ് കണ്ണൂര്‍, വഹീദ് വാഴക്കാട്, വനിതാ കമ്മിറ്റി വൈസ് പ്രസിഡന്റ് ജാന്‍സി പ്രഡിന്‍, വല്ലി ജോസ് എന്നിവര്‍ സംസാരിച്ചു. ജയന്‍ കൊടുങ്ങല്ലൂര്‍ സ്വാഗതവും ജോണ്‍സണ്‍ മാര്‍ക്കോസ് നന്ദിയുംപറഞ്ഞു

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top