തട്ടകത്തില്‍ നിറഞ്ഞാടിയത് ‘ചക്കര’യുടെ ഭാവങ്ങള്‍
റിയാദ്: ചക്കരയുടെ ഭാവാഭിനയം നിറഞ്ഞാടിയ ‘ചക്കരപ്പന്തല്‍’ ഏകാംഗ നാടകം പ്രവാസി സമൂഹത്തിന് വേറിട്ട അനുഭവമായി. പുറംമോടിയില്‍ കാണുന്നതല്ല ജീവിതം. വിപണിയിലെ തിളക്കങ്ങളില്‍ കാണുന്ന ജീവിതം. അതിന്റെ വിവിധ മുഹൂത്തങ്ങളും ‘ചക്കരപ്പന്തല്‍’ വിവരിക്കുന്നു. നാടന്‍ ഭാഷ സരസമായി അവതരിപ്പിക്കുന്നത് കാണികളെയും ആകര്‍ഷിച്ചു. അപ്പുണ്ണി ശശിയുടെ ഏകാംഗപ്രകടനത്തില്‍ ചക്കര, ആങ്ങള, വെട്ടുകാരന്‍ കരുണന്‍, അയല്‍ക്കാരി മാളുവമ്മ എന്നീ നാലു വേഷങ്ങളില്‍ വിവിധ കാലങ്ങളിലാണ് അപ്പുണ്ണി ശശി പ്രത്യക്ഷപ്പെട്ടത്. നാലുഭാവങ്ങളില്‍ നാലുകാലങ്ങളില്‍ പകര്‍ന്നാടിയ ശശിയുടെ പ്രകടനം ഹര്‍ഷാരവത്തോടെയാണ് കാണികള്‍ എതിരേറ്റത്. ചക്കര […]