‘ഇരകള്‍’ നിറഞ്ഞാടി; ലഹരിയൊടുക്കുന്ന ജീവിതം

റിയാദ്: ലഹരി തകര്‍ക്കുന്ന ജീവിതം അനാവരണം ചെയ്തു ‘ഇരകള്‍’ അരങ്ങില്‍ നിറഞ്ഞാടിയപ്പോള്‍ കാണികള്‍ ശ്വാസം അടക്കിപ്പിടിച്ചു. നെടുവീര്‍പ്പിട്ട ചലരുടെ കണ്ണുകള്‍ നിറഞ്ഞു. അമ്മയുടെ രോദനവും മകളുടെ ശാഠ്യവും ഒടുവില്‍ ഒരു കഷ്ണം തുണിയില്‍ തൂങ്ങിനിന്നു. ഒഐസിസി വനിതാ വേദി ഒരുക്കിയ ലഹരിക്കെതിരെ ബോധവത്ക്കരണ പരിപാടിയില്‍ റിയാദ് കലാഭവന്‍ അവതരിപ്പിച്ച ‘ഇരകള്‍’ ലഘുനാടകമാണ് ഉളളുലയ്ക്കുന്ന കാഴ്ച അരങ്ങിലെത്തിച്ചത്. കുരുന്നുകളെ മയക്കുമരുന്നു വാഹകരാക്കുന്നതും അവരെ ലഹരിയടിമകളാക്കുന്നതും സമകാലിക കേരളത്തിലെ സംഭവങ്ങളെ ഓര്‍മ്മപ്പെടുത്തുന്ന രംഗാവിഷ്‌കാരമായി മാറി. കൗമാരത്തിന്റെ ചോരത്തിളപ്പ് ആളിക്കത്തിക്കുന്ന സൈബറിടങ്ങളും … Continue reading ‘ഇരകള്‍’ നിറഞ്ഞാടി; ലഹരിയൊടുക്കുന്ന ജീവിതം