ഫ്യൂച്ചര്‍ ടെക്‌നോളജി പഠിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് അവധിക്കാല ഓണ്‍ലൈന്‍ കോഴ്‌സ്
റിയാദ്: നിര്‍മിത ബുദ്ധിയുടെ കൗതുക ലോകവും റോബോട്ടിക്‌സ് സാങ്കേതിക വിദ്യയുടെ അത്ഭുത കാഴ്ചകളും പുതു തലമുറയ്ക്കു പരിചയപ്പെടുത്താന്‍ അവധിക്കാല പഠന ക്ലാസ് ആരംഭിച്ചു. സൗദി കെഎംസിസി നാഷണല്‍ കമ്മറ്റിയാണ് ഫ്യൂച്ചര്‍ ടെക്‌നോളജി വെക്കേഷന്‍ കോഴ്‌സ് ആരംഭിച്ചത്. എഐ, റോബൊട്ടിക്‌സ്, ചാറ്റ് ജി.പി.റ്റി, ഡിജിറ്റല്‍ ട്രാന്‍സ്‌ഫൊര്‍മേഷന്‍, ഡാറ്റ സയന്‍സ് തുടങ്ങി നൂതനമായ ടെക്‌നോളോജികള്‍ വര്‍ത്തമാന കാലത്ത് വ്യാപകമായി ഉപയോഗിക്കുന്ന സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ക്ക് അവബോധം സൃഷ്ടിക്കാനാണ് പരിശീലനം. ഡിജിറ്റല്‍, ഓണ്‍ലൈന്‍ ഇടപെടലുകളെ സാമൂഹിക പ്രതിബദ്ധതയോടെ ഉപയോഗപ്പെടുത്താന്‍ പുതുതലമുറയെ സജ്ജരാക്കുക എന്നതാണ് […]