ദ്വിദിന സന്ദര്‍ശനം; പ്രധാനമന്ത്രി മടങ്ങി
മസ്‌കത്: ദ്വിദിന സന്ദര്‍ശനം പൂര്‍ത്തിയാക്കി ഒമാനില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മടങ്ങി. രണ്ട് ദിവസങ്ങളിലായി 24 മണിക്കൂറില്‍ താഴെയാണ് പ്രധാനമന്ത്രി ഒമാനില്‍ ചെലവഴിച്ചത്. ത്രിരാഷ്ട്ര സന്ദര്‍ശനം പൂര്‍ത്തിയാക്കിയാണ് അദ്ദേഹം ദില്ലിയിലേക്ക് മടങ്ങിയത്. ബുധനാഴ്ച വൈകിട്ട് ഒമാനിലെത്തിയ മോദി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖുമായി ചര്‍ച്ച പൂര്‍ത്തിയാക്കി. വ്യാഴാഴ്ച ഉച്ചയോടെ അദ്ദേഹം മസ്‌കറ്റില്‍ നിന്ന് മടങ്ങി. വ്യാഴാഴ്ച രാവിലെ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖുമായി കൂടിക്കാഴ്ച നടത്തിയ മോദി, ഇന്ത്യന്‍ പ്രവാസിസമൂഹവുമായും സംവദിച്ചു. ഉച്ചക്ക് ശേഷം ദില്ലിയിലേക്ക് […]













