റിയാദ് ഇന്ത്യന്‍ എംബസിയില്‍ തൊഴിലവസരം
റിയാദ്: ഇന്ത്യന്‍ എംബസിയില്‍ ഒഴിവുളള മൂന്ന് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ക്ലര്‍ക്ക് (2), റെക്കോര്‍ഡ് കീപ്പര്‍ (1) എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. അപേക്ഷ ഓണ്‍ലൈനില്‍ സമര്‍പ്പിക്കുന്നതിന് ലിങ്ക് ക്ലിക് ചെയ്യുക. https://forms.gle/QKoYfAbdw1c4AoZJ8 അപേക്ഷകര്‍ സൗദിയില്‍ താമസിക്കുന്ന ഇന്ത്യക്കാരായ 35 വയസില്‍ താഴെ പ്രായമുളളവരായിരിക്കണം. കാലാവധിയുളള ഇഖാമ ഉളളവര്‍ക്കാണ് അവസരം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2024 ജൂണ്‍ 30. കൂടുതല്‍ വിവരങ്ങള്‍ https://www.eoiriyadh.gov.in/alert_detail/?alertid=173 വെബ്‌സൈറ്റില്‍ ലഭ്യമാണ്.