മരുഭൂമിയിൽ പൂത്ത ഉമ്മ മനസ്സ്
റാഫി പാങ്ങോട്2017 മെയ് മാസത്തിലെ ഒരു സാധാരണ പ്രഭാതം. റിയാദിലെ ജവാസാത്ത് ഓഫീസിലെ തിരക്കിനിടെ ബ്രിഗേഡിയര്‍ ജനറല്‍ ആദില്‍ ബക്കറിനെ കാണാനുള്ള നീണ്ട കാത്തിരിപ്പ്. അപ്രതീക്ഷിതമായി എന്നെ തേടിയെത്തിയ ഒരു സൗദി യുവാവിന്റെ മലയാളം വാക്കുകള്‍ എന്നെ അത്ഭുതപ്പെടുത്തി. “കേരളത്തില്‍ എവിടെയാണ്?”സലാം പറഞ്ഞ് ഷെയ്ക് ഹാന്റ് നല്‍കി പരിചയപ്പെട്ടു. അദ്ദേഹത്തിന്റെ പേര് തലാല്‍ മുബാറക്. മരുഭൂമിയിലെ അറബ് മക്കള്‍ക്ക് അമ്മിഞ്ഞപ്പാല്‍ നല്‍കി വളര്‍ത്തിയ ഒരമ്മയുടെ കഥ അവന്‍ പറഞ്ഞു. കൗതുകത്തോടെ ഞാന്‍ കാതോര്‍ത്തു. കൊല്ലം പള്ളിമുക്കിന്റെ സുഗന്ധമുളള […]














