literature

പ്രണയം നിന്നോട് മാത്രം

വായന | പുസ്തകപരിചയം ഇലാഹീ പ്രണയം ഇതള്‍ വിടര്‍ത്തി ഹൃദയസുഗന്ധമേകുന്ന ഇരുപത്താറു കവിതകളുടെ സമാഹാരമാണ് സഹര്‍ അഹമ്മദിന്റെ ‘നിന്നെ മാത്രം നിന്നോട് മാത്രം’. കാരുണ്യവാനായ സര്‍വാധിരാജനോടുള്ള അര്‍ത്ഥനയും വിധേയത്വവുമാണ് കവിതകളുടെ പ്രമേയം. ഹൃദയ വിചാരങ്ങളും മനോ വികാരങ്ങളും സരളമായി വിവരിക്കുന്ന ലളിത ഭാഷയാണ് കവിതയെ ആകര്‍ഷകമാക്കുന്നത്. ലളിതമായതെല്ലാം സുന്ദരമാണ്. ഉള്ളടക്കത്തിന്റെ അകക്കാമ്പ് അത്തരത്തിലാണ് വിന്വസിക്കുന്നത്. സര്‍വ്വ ശക്തനോടുള്ള അനശ്വരമായ സ്‌നേഹം, സമര്‍പ്പണം, വാഞ്ഛ എന്നിവയെല്ലാം വായനയിലുടനീളം അനുഭവിക്കാന്‍ കഴിയുന്നുണ്ട്. ജീവിത പ്രതലങ്ങളോടുള്ള സമീപനത്തെ ഏറെ മാധുര്യത്തോടെയാണ് അവതരിപ്പിക്കുന്നത്. […]