വാര്‍ഷിക, സെമസ്റ്റര്‍ ടിക്കറ്റ് ഏര്‍പ്പെടുത്തുമെന്ന് റിയാദ് മെട്രോ
റിയാദ്: ജനുവരി ഒന്ന് മുതല്‍ റിയാദ് മെട്രോ പുതിയ ടിക്കറ്റ് സൗകര്യം ഏര്‍പ്പെടുത്തുമെന്ന് റിയാദ് പൊതുഗതാഗത അതോറിറ്റി. വിദ്യാര്‍ഥികള്‍ക്ക് സെമസ്റ്റര്‍ ടിക്കറ്റും ദിവസ യാത്രക്കാര്‍ക്കു വാര്‍ഷിക ടിക്കറ്റും നേടാം. നിശ്ചിത നിരക്കില്‍ പരിധിയില്ലാത്ത യാത്ര അനുവദിക്കുന്നതാണ് പുതിയ ടിക്കറ്റുകള്‍. യാത്രക്കാര്‍ക്ക് സമയവും പണവും ലാഭിക്കുന്നതിനുള്ള മികച്ച മാര്‍ഗമാണ് പുതിയ ടിക്കറ്റ്. യാത്രക്കാരുടെ ആവശ്യങ്ങള്‍ക്കനുസൃതമായി നഗരത്തിനുള്ളില്‍ ഗതാഗത സംവിധാനം വികസിപ്പിക്കുന്നതിന്റെ ഭാഗമാണിതെന്നു അധികൃതര്‍ പറഞ്ഞു. സെമസ്റ്റര്‍ കാലയളവില്‍ നിരക്കിളവോടെ മെട്രോയില്‍ സഞ്ചരിക്കാന്‍ അനുവദിക്കുന്നതാണ് വിദ്യാര്‍ഥികള്‍ക്കുള്ള സെമസ്റ്റര്‍ ടിക്കറ്റ്. വര്‍ഷം […]











