Sauditimesonline

plane crash 2
രാജ്യത്തെ നടുക്കിയ ദുരന്തം: ഗള്‍ഫ് പ്രവാസികളുടെ ആശങ്ക അകറ്റണം -ഒഐസിസി

സനു മഠത്തില്‍ പ്രവാസികളെ ചേര്‍ത്തുപിടിച്ച ജീവകാരുണ്യ പ്രവര്‍ത്തകന്‍

ദമാം: നവയുഗം സാംസ്‌ക്കാരികവേദി കേന്ദ്രകമ്മിറ്റി നേതാവും ദല്ല മേഖല ഭാരവാഹിയും സാമൂഹ്യപ്രവര്‍ത്തകനുമായ സനു മഠത്തിലിന്റെ ഒന്നാം ചരമവാര്‍ഷികത്തില്‍ നവയുഗം ദല്ല മേഖല കമ്മിറ്റിയുടെ അനുസ്മരണയോഗം ചേര്‍ന്നു.

ദമാം അല്‍ അബീര്‍ ഹാളില്‍ നടന്ന പരിപാടിയില്‍ മേഖല പ്രസിഡന്റ് നന്ദകുമാര്‍ അധ്യക്ഷത വഹിച്ചു. അനുസ്മരണ യോഗം നവയുഗം ജനറല്‍ സെക്രട്ടറി എം.എ.വാഹിദ് കാര്യറ ഉദ്ഘാടനം ചെയ്തു. നവയുഗം ജീവകാരുണ്യ വിഭാഗത്തിന്റെ ഭാഗമായി ഒട്ടേറെ പ്രവാസികളെ നിയമക്കുരുക്കുകളില്‍ നിന്നും തൊഴില്‍ പ്രശ്‌നങ്ങളില്‍ നിന്നും രക്ഷപ്പെടുത്തി നാട്ടിലെത്തിക്കാന്‍ ചുക്കാന്‍ പിടിച്ചത് സാനു മഠത്തിലാണ്.

നിതാഖത്ത് കാലത്തും കോവിഡ് രോഗബാധയുടെ വേളയിലും മറ്റുള്ളവരെ സഹായിക്കാന്‍ സജീവമായി രംഗത്തുണ്ടായിരുന്ന സനുവിന്റെ മനസ്സ് എന്നും നന്മകള്‍ക്ക് ഒപ്പമായിരുന്നു എന്ന് അദ്ദേഹം അനുസ്മരിച്ചു. ദല്ല മേഖല സെക്രട്ടറി നിസ്സാം കൊല്ലം സനു മഠത്തില്‍ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു.

നവയുഗം കേന്ദ്രനേതാക്കളായ ഷാജി മതിലകം, ജമാല്‍ വില്യാപ്പള്ളി, ബെന്‍സി മോഹന്‍, ഗോപകുമാര്‍, ദാസന്‍ രാഘവന്‍, ഉണ്ണി മാധവം, ശരണ്യ ഷിബു, സജീഷ് പട്ടാഴി, ബിനു കുഞ്ഞു, രഞ്ജിത പ്രവീണ്‍, കൃഷ്ണന്‍ പേരാമ്പ്ര, രാജന്‍ കായംകുളം, റഷീദ് പുനലൂര്‍, ബക്കര്‍, ജയേഷ്, റിയാസ്, സംഗീത ടീച്ചര്‍ എന്നിവര്‍ സനുവിനെ അനുസ്മരിച്ചു. യോഗത്തിന് ദല്ലാ മേഖല നേതാക്കളായ വിനീഷ് സ്വാഗതവും വര്‍ഗ്ഗീസ് നന്ദിയും പറഞ്ഞു.

16 വര്‍ഷം ദമാമില്‍ പ്രവാസിയായ സനു മഠത്തില്‍ 2023 ഏപ്രില്‍ 22 നാണ് കൊദറിയയിലെ താമസസ്ഥലത്തു ഹൃദയാഘാതത്തെ തുടര്‍ന്ന് വിടവാങ്ങിയത്. സൗദിയുടെ കിഴക്കന്‍ പ്രവിശ്യയുടെ സാമൂഹ്യ, സാംസ്‌ക്കാരിക, ജീവകാരുണ്യ രംഗങ്ങളില്‍ നിറസാന്നിധ്യമായിരുന്നു. വിദ്യാര്‍ത്ഥികാലം മുതല്‍ നാട്ടിലും സജീവ സാമൂഹിക, രാഷ്ട്രീയപ്രവര്‍ത്തകനായിരുന്നു. നിസ്വാര്‍ത്ഥനായ ജീവകാരുണ്യപ്രവര്‍ത്തകനും മികച്ച സംഘാടകനും രസകരമായി സംവദിക്കുന്ന പ്രാസംഗികനുമായിരുന്നു. ഏവവരോടും സ്‌നേഹത്തോടെ പെരുമാറുന്ന സനുവിന് നാട്ടിലും പ്രവാസലോകത്തും വലിയൊരു സുഹൃത്ത് വൃന്ദവും ഉണ്ടായിരുന്നു.

 

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top