Sauditimesonline

plane crash 2
രാജ്യത്തെ നടുക്കിയ ദുരന്തം: ഗള്‍ഫ് പ്രവാസികളുടെ ആശങ്ക അകറ്റണം -ഒഐസിസി

അബ്ദുള്‍ നാസര്‍ കുട്ടിക്ക് കേളി യാത്രയയപ്പ്

റിയാദ്: ഇരുപത് വര്‍ഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേയ്ക്കു മടങ്ങുന്ന അബ്ദുള്‍ നാസര്‍ കുട്ടിക്ക് കേളി ബത്ഹ എരിയ സെന്‍ട്രല്‍ യൂണിറ്റ് യാത്രയയപ്പ് നല്‍കി. യൂണിറ്റ് അംഗമായ നാസര്‍കുട്ടി റിയാദിലെ അബാന കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു. കോഴിക്കോട് ഫറോക്ക് സ്വദേശിയാണ്.

ബത്ഹ സെന്‍ട്രല്‍ യൂണിറ്റ് പ്രസിഡന്റും ഏരിയ കമ്മിറ്റി അംഗവുമായ മനോജ് കിഴിശ്ശേരിയുടെ അധ്യക്ഷതയില്‍ കേളി ഓഫീസില്‍ നടന്ന യാത്രയയപ്പ് ചടങ്ങില്‍ കേളി രക്ഷാധികാരി കമ്മറ്റി അംഗം സുരേന്ദ്രന്‍ കൂട്ടായി, കേന്ദ്ര കമ്മറ്റി അംഗവും ഏരിയ സെക്രട്ടറിയുമായ രാമകൃഷ്ണന്‍, ബ്രാഞ്ച് അംഗങ്ങളായ കെപി കൃഷ്ണന്‍, മുജീബ് റഹ്മാന്‍, ഫക്രുദീന്‍, തങ്കച്ചന്‍, സൗബീഷ്, ബാബു, എന്നിവരെ കൂടാതെ നിരവധി യൂണിറ്റംഗങ്ങളും ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ബത്ഹ ഏരിയായിലെ വിവിധ യൂണിറ്റ് അംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top