ഭിന്നശേഷിക്കാരെ ചേര്‍ത്തുപിടിച്ച് കേളി
തൃശൂര്‍: ഭിന്നശേഷിക്കാരുടെയും രക്ഷാകര്‍ത്താക്കളുടെയും കുടുംബ സംഗമം വിവിധ പരിപാടികളോടെ അരങ്ങേറി. കേളി കലാസാംസ്‌കാരിക വേദി കാളത്തോട് മഹല്ല് കമ്മിറ്റിയുടെ സഹകരണത്തോടെ തൃശ്ശൂര്‍ ജില്ലയിലെ ഡിഎഡബ്ല്യുഎഫ് (ഡിഫ്രന്‍ഡ്‌ലി ഏബില്‍ഡ് വെല്‍ഫെയര്‍ ഫെഡറേഷന്‍) മണ്ണുത്തി ഏരിയ കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിച്ചത്. സാമൂഹ്യനീതി വകുപ്പ് മന്ത്രി ആര്‍ ബിന്ദു ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയര്‍മാന്‍ എം എസ് പ്രദീപ് കുമാര്‍ അധ്യക്ഷത വഹിച്ചു. ഡിഎഡബ്ല്യുഎഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഗിരീഷ് കീര്‍ത്തി മുഖ്യ പ്രഭാഷണം നടത്തി. ജില്ലയിലെ വിവിധ മേഖലകളില്‍ […]