പാലക്കാട്: പ്രവാസികളുടെയും കുടുംബാംഗങ്ങളുടെയും വോട്ട് നഷ്ടപ്പെടാതെ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് രേഖപ്പെടുത്തുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ വിപുലമായ സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് ഒഐസിസി ഗ്‌ളോബല്‍ ചെയര്‍മാന്‍ കുമ്പളത്ത് ശങ്കരപിളള. ഇതിന്റെ ഭാഗമായി വിവധ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഒഐസിസി ഘടകങ്ങളിലെ മുതിര്‍ന്ന നേതാക്കാളെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പാലക്കാട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പ്രചാരണങ്ങള്‍ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് നിയോജക മണ്ഡലം സന്ദര്‍ശിച്ചതിന് ശേഷമാണ് പാലക്കാട് എത്തിയത്. തൃശൂര്‍ ഉള്‍പ്പെടെ പ്രധാന മണ്ഡലങ്ങളില്‍ ഗ്‌ളോബല്‍ നേതാക്കള്‍ സന്ദര്‍ശനം നടത്തും. യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് ഐക്യദാനഢ്യം പ്രഖ്യാപിക്കാനാണ് മണ്ഡല പര്യടനമെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് കാലത്ത് നാട്ടിലേയ്ക്ക് മടങ്ങാന്‍ കഴിയാതെ ദുരിതത്തിലായ പ്രവാസികളുടെ യാത്ര സുഗമമാക്കാന്‍ 150 വിമാന സര്‍വീസുകളാണ് ഒഐസിസി/ഇന്‍കാസ് കമ്മറ്റികളുടെ നേതൃത്വത്തില്‍ നടന്നത്. വിവിധ രാജ്യങ്ങളില്‍ കുടുങ്ങിയവര്‍ക്ക് സഹായം നല്‍കാന്‍ കഴിഞ്ഞതില്‍ ചാരതിര്‍ഥ്യമുണ്ടെന്ന് പ്രചരണ വിഭാഗം ചെയര്‍മാന്‍ രാജുകലുംപുറം പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ ഗ്‌ളോബല്‍ സെക്രട്ടറിയും ഒഐസിസി തെരഞ്ഞെടുപ്പ് ഉന്നതാധികാരി സമിതി അംഗവുമായ റസാഖ് പൂക്കോട്ടുംപാടം, പാലക്കാട് ഇലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എംവിആര്‍ മേനോന്‍, സല്‍മാന്‍ ഫാരിസ്, നാസര്‍ ലെയ്‌സ് എന്നിവരും പങ്കെടുത്തു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.