Sauditimesonline

d 1
'ബല്ലാത്ത പൊല്ലാപ്പ്': ബഷീറിനെതിരെ കഥാപാത്രങ്ങള്‍ കോടതിയില്‍

ഹൃദയാഘാതം: കന്യാകുമാരി സ്വദേശി റിയാദില്‍ മരിച്ചു

റിയാദ്: ഹൃദയാഘാതത്തെ തുടര്‍ന്ന് കന്യാകുമാരി മുളന്‍കുഴി സ്വദേശി റിയാദില്‍ മരിച്ചു. പരേതരായ ചെല്ലപ്പന്‍ നെസമ്മ ദമ്പതികളുടെ മകന്‍ ചെല്ലപ്പന്‍ സുരേഷ് (44) ആണ് സുമേഷി ആശുപത്രിയില്‍ രമിച്ചത്. പതിനഞ്ച് വര്‍ഷമായി നിര്‍മ്മാണ മേഖലയില്‍ ജോലി ചെയ്തു വരികയായിരുന്നു.

റിയാദ് ബത്ഹയില്‍ താമസിക്കുന്ന സുരേഷ് നെഞ്ച് വേദനയെ തുടര്‍ന്ന് സുഹൃത്തിനോടൊപ്പം സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം ഉടന്‍ ആംബുലന്‍സില്‍ സുമേസി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ സുനിത. സുബിത, സുബി എന്നിവര്‍ മക്കളാണ്.

കേളി കലാസാംസ്‌കാരിക വേദി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് നിയമ നടപടികള്‍ പൂര്‍ത്തിയായിവരുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top