കെനിയയയില്‍ ബസ് കൊക്കയിലേയ്ക്കു മറിഞ്ഞ് അഞ്ച് മലയാളികള്‍ക്ക് ദാരുണാന്ത്യം
ദോഹ: കെനിയയിലേക്ക് വിനോദയാത്ര പോയ ഇന്ത്യന്‍ സംഘത്തിന്റെ ബസ് മറിഞ്ഞ് ഖത്തര്‍ പ്രവാസികളായ അഞ്ച് മലയാളികള്‍ക്കു ദാരുണാന്ത്യം. പാലക്കാട്, തൃശ്ശൂര്‍, തിരുവനന്തപുരം സ്വദേശികളാണ് മരിച്ചത്. 14 മലയാളികളാണ് സംഘത്തിലുണ്ടായിരുന്നത്. അപകടത്തില്‍ 27 പേര്‍ക്ക് പരിക്കേറ്റു. കനത്ത മഴയില്‍ ബസ് നിയന്ത്രണം വിട്ട് മറിയുകയയിരുന്നു. മരണം സ്ഥിരീകരിച്ച കെനിയയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ സഹായവുമായി രംഗത്തുണ്ട്. രണ്ട് സ്ത്രീകളും രണ്ട് കുട്ടികളും മരിച്ചവരില്‍ ഉള്‍പ്പെടും. തൃശ്ശൂര്‍ സ്വദേശി ജസ്‌ന കുട്ടിക്കാട്ടുചാലില്‍ (29), മകള്‍ റൂഫി മെഹറിന്‍ മുഹമ്മദ് (1), തിരുവനന്തപുരം […]