റിയാദ് എഡ്യൂ എക്സ്പോ സെപ്തം. 13ന്; ഡോ. ആനന്ദ് പ്രഭു പങ്കെടുക്കും
റിയാദ്: ഉന്നത വിദ്യാഭ്യാസ രംഗത്തെ ഏറ്റവും പുതിയ പ്രവണത അറിയാനും അത്യാധുനിക സാങ്കേതികവിദ്യകള് പരിചയപ്പെടാനും അവസരം. ടാര്ഗറ്റ് ഗ്ലോബല് അക്കാദമിയും ഫോക്കസ് ഇന്റര്നാഷണലും സംയുക്തമായി സംഘടിപ്പിക്കുന്ന റിയാദ് എഡ്യൂ എക്സ്പോ ആണ് അവസരം ഒരുക്കുന്നത്. സെപ്റ്റംബര് 13 ന് വൈകീട്ട് 4.00 മുതല് അല് യാസ്മിന് ഇന്റര്നാഷണല് സ്കൂളിലാണ് എക്സ്പോ. ആര്ട്ടിഫിഷ്യല് ഇന്റലിജിന്സ്, മെഷീന് ലേര്ണിങ്, ഡാറ്റ സയന്സ്, സൈബര് സെക്യൂരിറ്റി, മെഡിക്കല് സയന്സ്, എഞ്ചിനീയറിംഗ്, കൊമേഴ്സ് മേഖലകളില് ജോലി ചെയ്യുന്ന ഇന്ഡസ്ട്രി വിദഗദ്ര് നയിക്കുന്ന ക്ലാസുകളാണ് […]