
റിയാദ്: പൂക്കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ഇസ്മായില്‍ മാസ്റ്ററിന് റിയാദില്‍ സ്വീകരണം. പൂക്കോട്ടൂര്‍ പഞ്ചായത്ത് കെഎംസിസി കമ്മിറ്റിയാണ് ബത്ഹ കെഎംസിസി സെന്‍ട്രല്‍ കമ്മറ്റി ഓഫീസില്‍ സ്വീകരണം നല്‍കിയത്.

തദ്ദേശ സ്ഥാപനങ്ങള്‍ പദ്ധതികള്‍ പൂര്‍ത്തിയാക്കിയിട്ടും ഫണ്ട് അനുവദിക്കാത്ത അവസ്ഥയാണ് സംസ്ഥാനത്ത് നിലവിലുള്ളതെന്നു അദ്ദേഹം ആരോപിച്ചു. സര്‍ക്കാരിന്റെ പണത്തിന് ഒരു ഗ്യാരന്റിയും ഇല്ലാതായി. ബജറ്റ് വിഹിതം പൂര്‍ണ്ണമായും അനുവദിക്കാത്തതിലൂടെ 3000 കോടി രൂപ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നഷ്ടമായി. ലോക്കല്‍ ഗവണ്‍മെന്റ് മെമ്പേഴ്‌സ് ലീഗ് സംസ്ഥന പ്രസിഡന്റുകൂടിയായ അദ്ദേഹം പറഞ്ഞു. യോഗത്തില്‍ അമീറലി പൂക്കോട്ടൂര്‍ അദ്ധ്യക്ഷത വഹിച്ചു.

റിയാദ് കെഎംസിസി മലപ്പുറം ജില്ലാ പ്രസിഡന്റ് ഷൗക്കത്ത് കടമ്പോട്ട് പഞ്ചായത്ത് കമ്മിറ്റിയുടെ ഉപഹാരം കൈമാറി. കെഎംസിസി മലപ്പുറം നിയോജക മണ്ഡലം ആക്ടിങ്ങ് പ്രസിഡന്റ് ഷുക്കൂര്‍ വടക്കേമണ്ണ പരിപാടി ഉദ്ഘാടനം ചെയ്തു. കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ഓര്‍ഗനൈസിങ്ങ് സെക്രട്ടറി സത്താര്‍ താമരത്ത്, മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി സഫീര്‍ മുഹമ്മദ്, ചെയര്‍മാന്‍ ഷാഫി മാസ്റ്റര്‍ ചിറ്റത്തുപാറ, മലപ്പുറം മണ്ഡലം ജനറല്‍ സെക്രട്ടറി സി കെ അബ്ദുറഹ്മാന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. അബ്ദുള്ള തന്‍വീര്‍ ഖിറാഅത് നിര്‍വ്വഹിച്ചു. അഷ്‌റഫ് കോഴിശ്ശേരി സ്വാഗതവും സക്കീര്‍ മുണ്ടിത്തൊടിക നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.