Sauditimesonline

kp mohd kutty
പ്രവാസികള്‍ക്ക് മേല്‍ അധികഭാരം അടിച്ചേല്‍പ്പിക്കരുത്; സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കെപി മുഹമ്മദ് കുട്ടി

പ്രവാസികള്‍ക്ക് മേല്‍ അധികഭാരം അടിച്ചേല്‍പ്പിക്കരുത്; സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കെപി മുഹമ്മദ് കുട്ടി

ജിദ്ദ: പ്രവാസി വിഷയങ്ങളില്‍ കേരള സര്‍ക്കാരിന്റെ അടിയന്തര ശ്രദ്ധ വേണമെന്ന് വേള്‍ഡ് കെഎംസിസി പ്രസിഡന്റ് കെ.പി. മുഹമ്മദ് കുട്ടി. ജിദ്ദ കെഎംസിസി എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രവര്‍ത്തക സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാല് മാസമായി പ്രവാസി പെന്‍ഷന്‍ മുടങ്ങിക്കിടക്കുകയാണ്. മറ്റെല്ലാ മേഖലകള്‍ക്കും പണം കണ്ടെത്തുമ്പോള്‍ പ്രവാസി വിഷയങ്ങളില്‍ മാത്രം സര്‍ക്കാര്‍ കാര്യമായ താല്‍പര്യം കാണിക്കുന്നില്ല. നോര്‍ക്ക പ്ലസ് ഇന്‍ഷുറന്‍സിന് വര്‍ധിപ്പിച്ച മൂന്നിരട്ടി പ്രീമിയം സാധാരണക്കാര്‍ക്ക് താങ്ങാവുന്നതിലും അധികമാണ്. നിലവിലെ സാഹചര്യത്തില്‍ പ്രവാസികള്‍ക്ക് അധികഭാരം താങ്ങാനാകില്ല. ഉയര്‍ന്ന വിമാനനിരക്ക് പ്രവാസികള്‍ക്കേറ്റ മറ്റൊരു പ്രഹരമാണെന്നും കെ.പി. മുഹമ്മദ് കുട്ടി പറഞ്ഞു.

ജിദ്ദയിലെ റഹ്മത്ത് ഹോട്ടലില്‍ നടന്ന പ്രവര്‍ത്തക സംഗമം നാഷനല്‍ സെക്രട്ടറി നാസര്‍ എടവനക്കാട് ഉദ്ഘാടനം ചെയ്തു. സുലൈമാന്‍ അഹ്‌സനി ഉദ്‌ബോധനം നടത്തി. പ്രവാസികളുടെ ആരോഗ്യം എന്ന വിഷയത്തില്‍ ഡോ. ബിന്‍യാം ഉസ്മാനും പ്രവാസി സുരക്ഷ എന്ന വിഷയത്തില്‍ ശിഹാബ് താമരക്കുളവും സംസാരിച്ചു.

റഷീദ് ചാമക്കാട്ട് അധ്യക്ഷത വഹിച്ചു. സി.കെ. റസാഖ് മാസ്റ്റര്‍, വി.പി. മുസ്തഫ, നസീര്‍ വാവക്കുഞ്ഞു, നസറുദ്ദീന്‍ വേലഞ്ചിറ, മുഹമ്മദ് ഷാഫി കാലടി എന്നിവര്‍ സംസാരിച്ചു. സിയാദ് ചെളിക്കണ്ടത്തില്‍, റഷീദ് ആലുവ, ഫൈസല്‍ മൂവാറ്റുപുഴ, ഷിയാസ് കവലയില്‍, നാസര്‍ നെല്ലിക്കുഴി എന്നിവര്‍ പരിപാടി നിയന്ത്രിച്ചു. ജാബിര്‍ മടിയൂര്‍ സ്വാഗതവും ഫൈസല്‍ നെല്ലിക്കുഴി നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top