Sauditimesonline

MES LW
ഒലയ്യ പാര്‍ക്കില്‍ ശിശുദിന ആഘോഷം; കരുണയുടെ 'ചാരിറ്റി ബോക്‌സ്'

സൗദിയില്‍ ലുലു ‘സൂപ്പര്‍ ഫ്രൈഡേ’ വില്‍പന; ഉല്‍പന്നങ്ങള്‍ക്ക് 70 ശതമാനം വരെ വിലക്കിഴിവ്

റിയാദ്: സൗദി അറേബ്യയിലെ ഉപഭോക്താക്കള്‍ക്കായി ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ‘സൂപ്പര്‍ ഫ്രൈഡേ’ വില്‍പനയ്ക്ക് തുടക്കം. ഡിസംബര്‍ 1 വരെ നീളുന്ന രണ്ടാഴ്ചക്കാലം രാജ്യത്തെ എല്ലാ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളിലും ആയിരക്കണക്കിന് ഉല്‍പന്നങ്ങള്‍ക്ക് 70 ശതമാനം വരെ വിലക്കിഴിവ് ലഭിക്കും.
ഇലക്ട്രോണിക്‌സ്, ഫാഷന്‍, ഹോം ഫര്‍ണിഷിങ്, അടുക്കള സാമഗ്രികള്‍, വീട്ടാവശ്യങ്ങള്‍ക്കുള്ള ഉല്‍പന്നങ്ങള്‍, സ്മാര്‍ട് ഫോണുകള്‍, ഗാഡ്‌ജെറ്റുകള്‍, ടിവികള്‍, ലാപ്‌ടോപ്പുകള്‍, ആക്‌സസറികള്‍, പാദരക്ഷകള്‍, ലേഡീസ് ഹാന്‍ഡ് ബാഗുകള്‍, റിയോ ഫാഷന്‍സ്, കുട്ടികള്‍ക്കുള്ള ഉല്‍പന്നങ്ങള്‍ തുടങ്ങി എല്ലാ വിഭാഗങ്ങളിലും വന്‍ വിലക്കിഴിവാണ് ഒരുക്കിയിരിക്കുന്നത്.

ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ക്കു പുറമേ ലുലു ഓണ്‍ലൈനിലൂടെയും ഓഫറുകള്‍ സ്വന്തമാക്കാം. സൂപ്പര്‍ ഫ്രൈഡേ ഓഫറുകളില്‍ ഉള്‍പ്പെടുന്ന എല്ലാ ഗാഡ്‌ജെറ്റുകളും ‘ലുലു മിനിറ്റ്‌സ്’ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം വഴി മിനിറ്റുകള്‍ക്കുള്ളില്‍ ഹോം ഡെലിവറിയായി ലഭിക്കും. സൗദിയില്‍ ആദ്യമായാണ് ലുലു മിനിറ്റ്‌സിലൂടെ ഗാഡ്‌ജെറ്റുകള്‍ ഹോം ഡെലിവറിയായി ബുക്ക് ചെയ്യാന്‍ സൗകര്യമൊരുങ്ങുന്നത്. ലുലു മിനിറ്റ്‌സ് ആപ്പിന് പുറമേ ലോക്കേറ്റ്, നൂണ്‍, ഹംഗര്‍സ്‌റ്റേഷന്‍, ട്രെന്‍ഡിയോള്‍ തുടങ്ങിയ ഡെലിവറി ആപ്പുകള്‍ വഴിയും ഓഫര്‍ ഉല്‍പന്നങ്ങള്‍ വേഗത്തില്‍ വീട്ടിലെത്തിക്കാം.

ലുലു എക്‌സ്പ്രസിലും വിപുലമായ ഓഫറുകളുണ്ട്. അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ കണ്ണടകള്‍, സണ്‍ഗ്ലാസുകള്‍, കോണ്‍ടാക്ട് ലെന്‍സുകള്‍ തുടങ്ങിയ ഒപ്റ്റിക്കല്‍ ഉല്‍പന്നങ്ങള്‍ക്ക് 60 ശതമാനം വരെ വിലക്കിഴിവ് ലഭിക്കും. ലുലു എക്‌സ്‌ക്ലൂസീവ് സ്‌റ്റൈല്‍ ക്യാംപെയ്‌നിന്റെ ഭാഗമായി തിരഞ്ഞെടുത്ത വിഭാഗങ്ങളില്‍ ഫഌറ്റ് 50 ശതമാനം ഓഫറുകളുമുണ്ട്.

ഡിഷ്‌വാഷറുകള്‍, അയണ്‍ ബോക്‌സുകള്‍, തിരഞ്ഞെടുത്ത കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഉല്‍പന്നങ്ങളിലെ ‘ബൈ വണ്‍ ഗെറ്റ് വണ്‍’ ഓഫറുകള്‍, ബോട്ട് അടക്കമുള്ള ബ്രാന്‍ഡഡ് ഉല്‍പന്നങ്ങള്‍, എല്‍ഇഡി ടിവികള്‍, സൗണ്ട് ബാറുകള്‍, പാര്‍ട്ടി സ്പീക്കറുകള്‍, ഇയര്‍ബഡുകള്‍, ഹെഡ്‌ഫോണുകള്‍, ഫിലിപ്‌സ്, വാള്‍, ബ്യൂറര്‍ എന്നിവയുടെ വ്യക്തിഗത പരിചരണ ഉല്‍പന്നങ്ങള്‍, സെക്യൂരിറ്റിആക്ഷന്‍ ക്യാമറകള്‍, ഹെല്‍ത്ത് കെയര്‍ ഉല്‍പന്നങ്ങള്‍, മോട്ടറോള ഫോള്‍ഡ് ഉള്‍പ്പെടെയുള്ള സ്മാര്‍ട് ഫോണുകള്‍ തുടങ്ങി പ്രമുഖ ടെക്, ഇലക്ട്രോണിക്‌സ്, ഹോം ഇലക്ട്രിക്കല്‍ വിഭാഗങ്ങളിലും 70 ശതമാനം വരെ വിലക്കിഴിവ് ലഭ്യമാണ്.

ഉപഭോക്താക്കളുടെ ഷോപ്പിങ് സുഗമമാക്കാന്‍ പലിശരഹിത തവണവ്യവസ്ഥകളും ഒരുക്കിയിട്ടുണ്ട്. ടാബി, തമാര എന്നിവ വഴി 6 തവണകളായി പണമടയ്ക്കാന്‍ സൗകര്യമുണ്ടാകും. ഓണ്‍ലൈന്‍ വഴിയോ നേരിട്ടോ കുറഞ്ഞത് 2,000 സൗദി റിയാലിന്റെ സാധനങ്ങള്‍ വാങ്ങുമ്പോഴാണ് 6 മാസത്തെ ഇന്‍സ്റ്റാള്‍മെന്റ് സൗകര്യം ലഭിക്കുക. കൂടാതെ റിയാദ് ബാങ്ക്, അറബ് നാഷനല്‍ ബാങ്ക്, എസ്എന്‍ബി, സാബ്, എമിറേറ്റ്‌സ് എന്‍ബിഡി, അല്‍ രാജ്ഹി ബാങ്ക് എന്നിവ വഴി സീറോ ശതമാനം ഇന്‍സ്റ്റാള്‍മെന്റ് പ്ലാനുകളും പ്രമുഖ ബാങ്കുകളുടെക്രെഡിറ്റ് കാര്‍ഡ് പ്രമോഷനുകളും കാഷ്ബാക്ക് ഓഫറുകളും ലഭ്യമാണ്.

സൗദിയിലെ ഉപഭോക്താക്കള്‍ക്ക് ഈ വര്‍ഷത്തെ ഏറ്റവും വലിയ ഷോപ്പിങ് അനുഭവമാണ് ലുലു സൂപ്പര്‍ ഫ്രൈഡേ സമ്മാനിക്കുന്നതെന്നും, 70 ശതമാനം വരെ വിലക്കിഴിവില്‍ ഗുണമേന്മയുള്ള ഉല്‍പന്നങ്ങള്‍ ഉറപ്പാക്കുകയാണ് ഇതിലൂടെ ചെയ്യുന്നതെന്നും ലുലു സൗദി ഡയറക്ടര്‍ മുഹമ്മദ് ഹാരിസ് പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top