
മക്ക: ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള മ്യൂസിയം, ഏറ്റവും ഉയരത്തിലുള്ള തുറന്ന നിരീക്ഷണ കേന്ദ്രം എന്നീ വിഭാഗങ്ങളില്‍ മക്കയ്ക്ക് രണ്ട് ഗിന്നസ് ലോക റെക്കോര്‍ഡുകള്‍. റോയല്‍ കമ്മിഷന്‍ ഫോര്‍ മക്ക സിറ്റി ആന്‍ഡ് ഹോളി സൈറ്റ്‌സിനാണ് അപൂര്‍വ നേട്ടം.

സമുദ്രനിരപ്പില്‍നിന്ന് 426.875 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന മക്ക ക്ലോക്ക് ടവര്‍ മ്യൂസിയമാണ് ഒരു കെട്ടിടത്തിനുള്ളിലെ ലോകത്തിലെ ഏറ്റവും ഉയരമേറിയ മ്യൂസിയമായി തിരഞ്ഞെടുത്തത്. ക്ലോക്ക് ടവര്‍ സമുച്ചയത്തില്‍ത്തന്നെ 560.875 മീറ്റര്‍ ഉയരത്തിലുള്ള കേന്ദ്രമാണ് ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള തുറന്ന നിരീക്ഷണ കേന്ദ്രമായി ഗിന്നസ് ബുക്കില്‍ ഇടംപിടിച്ചത്.

മക്കയിലെ പ്രധാന ചരിത്രവാസ്തുവിദ്യാ സ്മാരകങ്ങള്‍ വികസിപ്പിക്കുന്നതിനും തീര്‍ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കും മികച്ച അനുഭവം ഒരുക്കുന്നതിനുമായി റോയല്‍ കമ്മിഷന്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങളുടെ അംഗീകാരമാണ് ഈ നേട്ടം. പാരമ്പര്യവും ആധുനികതയും ഒരുപോലെ സമന്വയിക്കുന്ന ആഗോള ലക്ഷ്യസ്ഥാനമായി മക്കയെ മാറ്റുന്നതിന്റെ ഭാഗമായാണ് പദ്ധതികള്‍ നടപ്പിലാക്കുന്നത്.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






