
റിയാദ്: ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനത്തോടനുബന്ധിച്ച് ശിശുദിനണ ആഘോഷിച്ചു. റിയാദ് ഒഐസിസി ബത്ഹ സബര്‍മതിയില്‍ സംഘടിപ്പിച്ച പരിപാിെ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കണ്‍വീനര്‍ അമീര്‍ പട്ടണത്ത് അധ്യക്ഷത വഹിച്ചു. കോഴിക്കോട് ഡിസിസി ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഗഫൂര്‍ മുഖ്യപ്രഭാഷണം നടത്തി.

നെഹ്‌റുവിന്റെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളും ചരിത്രനിമിഷങ്ങളും കോര്‍ത്തിണക്കി ഫോട്ടോ പ്രദര്‍ശനം നടന്നു. ബാല്യകാലം മുതല്‍ രാഷ്ട്രീയ ജീവിതത്തിലെ പ്രധാന സംഭവങ്ങള്‍ വരെയുള്ള ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയ പ്രദര്‍ശനം പുതുതലമുറയ്ക്ക് ചരിത്രപാഠങ്ങള്‍ പകര്‍ന്നുനല്‍കി. ഒഐസിസി സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് അമീര്‍ പട്ടണത്തും മീഡിയ കണ്‍വീനര്‍ അഷ്‌റഫ് മേച്ചേരിയും ചേര്‍ന്നാണ് പ്രദര്‍ശനം ഒരുക്കിയത്.

ഷംനാദ് കരുനാഗപ്പള്ളി, റഷീദ് കൊളത്തറ, റഹ്മാന്‍ മുനമ്പത്ത്, അബ്ദുല്ല വല്ലാഞ്ചിറ, ഷാജി മഠത്തില്‍, റിയാസ് ആസാദ് കോഴിക്കോട്, ദയ ആന്‍ പ്രഡിന്‍, എല്‍ഗന്‍ ബിനോയ്, ബൈസ മറിയം എന്നിവര്‍ പ്രസംഗിച്ചു. അലക്‌സ് കൊട്ടാരക്കര സ്വാഗതവും ഒമര്‍ ശരീഫ് നന്ദിയും പറഞ്ഞു.
കുട്ടികള്‍ക്കായി വിവിധ മത്സരങ്ങളും കലാപരിപാടികളും അരങ്ങേറി. വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ നവാസ് വെള്ളിമാട് കുന്ന്, സക്കീര്‍ ദാനത്ത്, ബാലുക്കുട്ടന്‍, സന്തോഷ് വിളയില്‍, അഷ്‌റഫ് മേച്ചേരി, ബഷീര്‍ കോട്ടക്കല്‍, സുലൈമാന്‍ മുള്ളൂര്‍ക്കര, മാള മൊയ്തീന്‍, യഹിയ കൊടുങ്ങല്ലൂര്‍, സഫാദ് കോഴിക്കോട് എന്നിവര്‍ വിതരണം ചെയ്തു. സന്തോഷ് കണ്ണൂര്‍, ബഷീര്‍ കോട്ടയം, ജംഷാദ് തുവ്വൂര്‍, നാസര്‍ വലപ്പാട്, നസീര്‍ ഹനീഫ, സൈനുദ്ദീന്‍ വല്ലപ്പുഴ, മൊയ്ദീന്‍ മണ്ണാര്‍ക്കാട്, ഷംസീര്‍ പാലക്കാട്, മുത്തു വയനാട്, മുഹമ്മദ് തുരുത്തി, ഹരീന്ദ്രന്‍ കണ്ണൂര്‍ എന്നിവര്‍ സമ്മാനിച്ചു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






