
റിയാദ്: വേള്‍ഡ് മലയാളി കൗണ്‍സില്‍ (ഡബ്ല്യുഎംസി) റിയാദ് പ്രൊവിന്‍സ് ശിശുദിനാഘോഷങ്ങളുടെ ഭാഗമായി ‘അമൃത് സിത്താരെ 2026’ വൈവിധ്യമാര്‍ന്ന കലാ, സാംസ്കാരിക പരിപാടി അരങ്ങേറി. മലാസിലെ ഷോല മാള്‍ ഹൈപ്പര്‍ അല്‍ വഫയില്‍ നടന്ന ആഘോഷം ഇന്ത്യന്‍ എംബസി കമ്യൂണിറ്റി വെല്‍ഫെയര്‍ കൗണ്‍സിലര്‍ വൈ.എസ്. സാബിര്‍ ഉദ്ഘാടനം ചെയ്തു. ഡബ്ല്യുഎംസി റിയാദ് പ്രൊവിന്‍സ് പ്രസിഡന്റ് ജയകുമാര്‍ ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു.

ആതുരസേവന രംഗത്തെ മികച്ച സംഭാവനകള്‍ക്ക് ഡോ. തോമസ് മാത്യു, ഡോ. ജോസ് ക്ലീറ്റസ്, ഡോ. സഫീര്‍, ഡോ. ജെറി ജോണ്‍ ഉമ്മന്‍, ഡോ. രാജ് ശേഖര്‍ എന്നിവര്‍ക്ക് മെഡിക്കല്‍ എക്സലന്‍സ് അവാര്‍ഡ് സമ്മാനിച്ചു.
റിയാദിലെ ആറ് ഇന്ത്യന്‍ സ്കൂളുകള്‍ മാറ്റുരച്ച ഇന്റര്‍ സ്കൂള്‍ ക്വിസ് മത്സരത്തില്‍ ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്കൂള്‍ റിയാദ് ഒന്നാം സ്ഥാനം നേടി. ഡ്യൂണ്‍സ് സ്കൂള്‍ രണ്ടും മോഡേണ്‍ മിഡില്‍ ഈസ്റ്റ് സ്കൂള്‍ മൂന്നും സ്ഥാനം കരസ്ഥമാക്കി. ഡോ. ഷൈന്‍ ക്വിസ് മാസ്റ്ററായിരുന്നു. കുട്ടികളുടെ ഫാഷന്‍ ഗാല മത്സരത്തില്‍ കൈറ രാധീഷ്, നിവേദിക സനീഷ്, നൃത വിഷ്ണു എന്നിവര്‍ ആദ്യ മൂന്നു സ്ഥാനങ്ങള്‍ നേടി. മഹി ബിബിന്‍, ആശ സലിം, ദിവ്യ അനില്‍ എന്നിവര്‍ മത്സരത്തിന് നേതൃത്വം നല്കി. മിറക്കിള്‍ ലേണിങ് ഓവര്‍സീസിന്റെ സിബി ജോസഫ് കരിയര്‍ ഗൈഡന്‍സ് ക്ലാസ് നയിച്ചു.

ശിഹാബ് കൊട്ടുകാട്, കവിത ലത, മൈമൂണ അബ്ബാസ്, ഇബ്രാഹിം സുബ്ഹാന്, ജയന് കൊടുങ്ങല്ലൂര്‍ എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു. അതിഥി ഗായകന് നിസാം അലി, ആശ ഷിജു, അശ്വനി, തങ്കച്ചന്, സുരേഷ് എന്നിവരുടെ ഗാനമേളയും പോള്‍സ്റ്റാര്‍, നവ്യ ഡാന്‍സ് അക്കാദമി, വൈദേഹി ഡാന്‍സ് എന്നിവരുടെ നൃത്താവിഷ്കാരങ്ങളും അരങ്ങേറി. ഡോ. ജയചന്ദ്രന്, അനൂജ് പത്മകുമാര്‍, ബിബിന്‍ ഭാസി, സലിം രാജന്, പത്മിനി നായര്‍, നൗഷാദ് കിളിമാനൂര്‍, സുരേഷ് ബാബു, ബിനോയ്, അജിത് കുമാര്‍, സാബു പുത്തന്‍പുരയ്ക്കല്‍, റിജു, തങ്കച്ചന് വര്‍ഗീസ്, ബിന്ദു സാബു, ഷൈനി നൗഷാദ്, പാര്‍വതി, ലിയ ജോസ് എന്നിവര്‍ നേതൃത്വം നല്കി.
വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






