നസ്‌റുദ്ദീന്‍ വിജെ

സൗദി അറേബ്യയിലെ പ്രമുഖ സ്ഥാപനമായ റിയാദ് വില്ല കമ്പനിക്കെതിരെയും അതിന്റെ ചെയര്‍മാനെതിരെയും കേരളത്തിലെ ഒരു യൂട്യൂബ് ചാനല്‍ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് കമ്പനി അധികൃതര്‍. പ്രവാസിയായ കണ്ണൂര്‍ സ്വദേശി നവീന്‍ വാഹനാപകടത്തെ തുടര്‍ന്ന് മരിച്ചിരുന്നു. എന്നാല്‍ ഇതിന്റെ പേരില്‍ കമ്പനിയെ ഇകഴ്ത്താനും അപകീര്‍ത്തിപ്പെടുത്താനുമാണ് ചിലര്‍ ശ്രമിക്കുന്നത്. ആരോപണങ്ങള്‍ വ്യാജവും തെറ്റിധാരണാജനകവുമാണെന്ന് റിയാദ് വില്ല മാനേജ്‌മെന്റ് വ്യക്തമാക്കി.


റിയാദ് വില്ലാസ് കോണ്‍ട്രാക്ടിംഗ് കമ്പനി
സൗദി അറേബ്യയില്‍ മലയാളി പ്രവാസത്തിന്റെ കരുത്തും ആത്മവിശ്വാസവും അടയാളപ്പെടുത്തിയ പ്രമുഖ സ്ഥാപനമാണ് റിയാദ് വില്ലാസ് കോണ്‍ട്രാക്ടിംഗ് കമ്പനി. ആധുനിക റിയാദിന്റെ വികസന ഭൂപടത്തില്‍ നിരവധി മുദ്രകളാണ് റിയാദ് വില്ലയുടേതായി അടയാളപ്പെടുത്തിയിട്ടുളളത്. കിംഗ് അബ്ദുല്ല റോഡ്, കിംസ് ഫൈസല്‍ സ്‌പെഷ്യലൈസ്ഡ് ഹോസ്പിറ്റല്‍, ദുറത് അല്‍ റിയാദ് റിസോര്‍ട്, വേള്‍ഡ് ലാര്‍ജസ്റ്റ് ആര്‍ടിഫിഷ്യല്‍ ഗ്രാസ് പാര്‍ക്, അല്‍ ഖൈര്‍ ലേക്‌സ് പാര്‍ക് എന്‍ട്രന്‍സ്, കിംഗ് ഖാലിദ് മിലിറ്ററി സിറ്റി, കിംഗ് അബ്ദുല്ല റോഡ്, ഒറോബ സ്‌ക്വയറിലെ വാട്ടര്‍ ചേംസ്, ഫഌഗ് പോള്‍, സലാഹുദ്ദീന്‍ റോഡ് അണ്ടര്‍ പാസ്, റിയാദ് അവന്യൂ ലുലു മാള്‍, ഒലയ്യ അണ്ടര്‍ പാസ് തുടങ്ങി സൗദി തലസ്ഥാന നഗരിയില്‍ മാത്രം അന്‍പതിലധികം വന്‍കിട പദ്ധതികളാണ് റിയാദ് വില്ലാ കോണ്‍ട്രാക്ടിംഗ് കമ്പനിയുടെ വിസ്മയമായി ഉയര്‍ന്നു നില്‍ക്കുന്നത്.

സിവില്‍ കണ്‍സ്ട്രക്ഷന്‍, അടിസ്ഥാന സൗകര്യ വികസനം, എന്നിവയ്ക്ക് പുറമെ ആര്‍ക്കിടെക്ചറല്‍ സര്‍വീസുകള്‍, ആര്‍ട്ടിഫിഷ്യല്‍ ഗ്രാസ് ഫിറ്റിംഗുകള്‍, ലാന്‍ഡ് സര്‍വേ ആന്‍ഡ് ടോപ്പോഗ്രഫി, വാട്ടര്‍ പ്രൂഫിംഗ്, അഡ്വാന്‍സ്ഡ് സി.എന്‍.സി മെഷീനുകള്‍ ഉപയോഗിച്ചുള്ള മെറ്റല്‍ ആന്റ് നോണ്‍മെറ്റല്‍ ക്ലാഡിംഗ് വര്‍ക്കുകള്‍ തുടങ്ങിയ സേവനങ്ങളിലും കമ്പനിയുടെ വൈദഗ്ദ്ധ്യം അറബികള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. സൗദി വിഷന്‍ 2030ന്റെ ലക്ഷ്യങ്ങളോടൊപ്പം ചേര്‍ന്ന് നില്‍ക്കുന്ന റിയാദ് വില്ലാസ് കോണ്‍ട്രാക്ടിംഗ് കമ്പനി പ്രവാസികളെയും സ്വദേശി ജീവനക്കാരെയും ഒരുപോലെ ചേര്‍ത്തുനിര്‍ത്തു നിര്‍ത്തുന്നു. അതുകൊണ്ടുതന്നെയാണ് മത്സരാധിഷ്ടിത മേഖലയില്‍ രാജ്യാന്തര രംഗത്തെ ഭീമന്‍മാരായ കരാര്‍ കമ്പനികളെ അതിജീവിച്ച് മുന്നേറാന്‍ റിയാദ് വില്ലക്ക് കഴിയുന്നത്.
അപകട മരണവും വസ്തുതകളും
2012 നവംബര്‍ 15ന് അല്‍ഹസ ഒദലിയയിലുണ്ടായ വാഹനാപകടത്തിലാണ് കണ്ണൂര്‍ അഴീക്കോട് പുത്തന്‍ പുരയില്‍ നരേന്ദ്രന്റെ മകന്‍ നവീന്‍ കുന്നിരിക്കന്‍ (39) മരിച്ചത്്. റിയാദ് വില്ല ചെയര്‍മാന്റെ സുഹൃത്തായിരുന്ന നവീന്‍ 2011 ഡിസംബര്‍ 4നാണ് കമ്പനിയില്‍ ജോലിക്കായി സൗദിയിലെത്തിയത്. കമ്പനിയുമായുള്ള ധാരണപ്രകാരം സ്വന്തം ആവശ്യങ്ങള്‍ക്കായി ഇടയ്ക്ക് നാട്ടില്‍ പോകാന്‍ അനുവാദമുണ്ടായിരുന്നു. ജോലിയില്‍ പ്രവേശിച്ച് അപകടം ഉണ്ടാകുന്ന കാലയളവില്‍ രണ്ട് തവണ അവധിയെടുത്ത് യാത്രകള്‍ ചെയ്തിരുന്നു.

2012 നവംബര്‍ 18ന് ഉച്ചക്ക് 3.30ന് ആണ് വാഹനാപകടം നടന്നതെന്ന് ട്രാഫിക് പൊലീസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഹുഫൂഫാലെ കിംഗ് ഫഹദ് ആശുപത്രിയിലെ പരിശോധന നടത്തിയ ഡോ. താരിഖ് ഗനീം, ആശുപത്രി ഡയറക്ടര്‍ ഡോ. മുഹമ്മദ് ഖാലിദ് അല്‍അബ്ദുല്‍ അലി എന്നിവര്‍ സാക്ഷ്യപ്പെടുത്തിയ ഡെത്ത് സര്‍ട്ടിഫിക്കേറ്റില്‍ അപകടത്തെ തുടര്‍ന്നുണ്ടായ ഹൃദയസ്തംഭനമാണ് മരണകാരണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഈ സംഭവമാണ് ദുരുഹതയുണ്ടെന്ന് ആരോപിച്ച് നവീന്റെ സഹോദരിയും യൂടൂബറും 13 വര്‍ഷങ്ങള്‍ക്ക് ശേഷം രംഗത്തുവന്നിട്ടുളളത്. മാത്രമല്ല, നവീനെ ഉപയോഗിച്ച് സ്വര്‍ണക്കടത്തും അവയവ കച്ചവടം നടത്തിയെന്ന ധ്വനിയും ഇവര്‍ ഉന്നയിക്കുന്നുണ്ട്.

പരാതി ഇല്ലെങ്കിലും അന്വേഷണം
സൗദി അറേബ്യയിലെ നിയമപ്രകാരം, വാഹനാപകടം ഉള്‍പ്പെടെ ഏതൊരു അസ്വാഭാവിക മരണവും ക്രിമിനല്‍, ട്രാഫിക് നിയമങ്ങളുടെ പരിധിയില്‍ വരും. ആരുടെയെങ്കിലും രേഖാമൂലമുള്ള പരാതിക്കായി പോലീസ് കാത്തുനില്‍ക്കാറില്ല. അപകടം നടന്നാലുടന്‍ സൗദി ട്രാഫിക് പോലീസ്, സിവില്‍ പോലീസ്, പബ്ലിക് പ്രോസിക്യൂഷന്‍ എന്നിവര്‍ സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിക്കും. പബ്ലിക് പ്രോസിക്യൂഷന്റെ അനുമതിയില്ലാതെ മൃതദേഹം വിട്ടുകൊടുക്കാനോ, വിദേശിയാണെങ്കില്‍ നാട്ടിലേക്ക് അയക്കാനോ സാധിക്കില്ല.
സൗദിയിലെ ഗതാഗത നിയമങ്ങളും അപകട മരണത്തെ തുടര്‍ന്നുളള പൊലീസ് അന്വേഷണങ്ങളും ഫോറന്‍സിക് പരിശോധനയും അത്രമാത്രം സുശക്തമാണ്. ദുരൂഹത ഉണ്ടെന്ന് പരാതിപ്പെട്ടാലും ഇല്ലെങ്കിലും സംശയാതീതമായി അധികാരികള്‍ക്ക് റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ മൃതദേഹം വിട്ടുനല്‍കുകയുളളൂ. ഇതറിയാതെയാണ് നവീന്റെ സഹോദരിയും യൂടൂബറും ആരോപണം ഉന്നയിക്കുന്നത്.
ദുരൂഹതയില്ലെന്ന് ഉറപ്പാക്കും

അപകടം സ്വാഭാവികമാണോ ആരെങ്കിലും ബോധപൂര്‍വ്വം വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയതാണോ എന്ന് കണ്ടെത്താന്‍ ശാസ്ത്രീയവും നിയമപരവുമായ പരിശോധനകളാണ് സൗദിയില്‍ നടത്തുന്നത്. ട്രാഫിക് പോലീസും ഫോറന്‍സിക് വിദഗ്ധരും അപകടസ്ഥലം പരിശോധിച്ച് വാഹനങ്ങളുടെ വേഗത, ബ്രേക്ക് ചെയ്തതിന്റെ അടയാളങ്ങള്‍, വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച ദിശ, ആഘാതത്തിന്റെ തീവ്രത എന്നിവ വിലയിരുത്തും. മനഃപൂര്‍വ്വം ഇടിച്ചതാണെങ്കില്‍ ബ്രേക്കിംഗ് പാറ്റേണുകളിലും ആഘാതത്തിലും വ്യക്തമായ വ്യത്യാസങ്ങള്‍ കണ്ടെത്താനാകും. സൗദിയിലെ റോഡുകളിലും ഹൈവേകളിലും വ്യാപകമായി സ്ഥാപിച്ചിട്ടുള്ള നിരീക്ഷണ ക്യാമറകളിലെ ദൃശ്യങ്ങള്‍ പോലീസ് ശേഖരിക്കും. കൂടാതെ അപകടം നേരില്‍ കണ്ടവരുടെയും കൂടെയുണ്ടായിരുന്നവരുടെയും മൊഴികള്‍ രേഖപ്പെടുത്തും.
മൃതദേഹം സര്‍ക്കാര്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റിയ ശേഷം ഫോറന്‍സിക് ഡോക്ടര്‍മാര്‍ വിശദമായ പരിശോധന നടത്തും. ശരീരത്തിലേറ്റ മുറിവുകള്‍ വാഹനാപകടത്തില്‍ നിന്ന് തന്നെ ഉണ്ടായതാണോ അതോ മറ്റേതെങ്കിലും ആയുധങ്ങളോ മര്‍ദ്ദനമോ മൂലമുണ്ടായതാണോ എന്ന് ഡോക്ടര്‍മാര്‍ ഉറപ്പുവരുത്തും. മരിച്ചയാളുടെയോ െ്രെഡവറുടെയോ രക്തത്തില്‍ മദ്യത്തിന്റെയോ മയക്കുമരുന്നിന്റെയോ വിഷാംശത്തിന്റെയോ സാന്നിധ്യമുണ്ടോ എന്നറിയാന്‍ ലാബ് പരിശോധനകള്‍ നടത്തും.

മരണത്തില്‍ നേരിയ സംശയമെങ്കിലും തോന്നിയാല്‍ കേസ് ട്രാഫിക് പോലീസില്‍ നിന്ന് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗത്തിന് കൈമാറും. മരിച്ചയാളുടെ ഫോണ്‍ രേഖകള്‍, സാമ്പത്തിക ഇടപാടുകള്‍, വ്യക്തിബന്ധങ്ങള്‍, ജോലി സംബന്ധമായ വിവരങ്ങള്‍, ശത്രുക്കള്‍, കമ്പനിയില്‍ പ്രശ്‌നങ്ങളുണ്ടോ, സാമ്പത്തിക ഇടപാുെകളുണ്ടോ എന്നിവ ഉള്‍പ്പെടെ സമഗ്രമായി പരിശോധിക്കുകയും ചെയ്യും.
ഇന്‍ഷുറന്‍സ് കമ്പനിയുടെ ഇടപെടല്‍
അപകടവുമായി ബന്ധപ്പെട്ട അന്വേഷണത്തിലും നഷ്ടപരിഹാരത്തിലും ഇന്‍ഷുറന്‍സ് കമ്പനിക്ക് നിര്‍ണ്ണായകമായ പങ്കുണ്ട്. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടപരിഹാരം (ബ്ലഡ് മണി) ബാധ്യത വരുന്ന കേസുകളാണിത്. അതുകൊണ്ടുതന്നെ ഇന്‍ഷുറന്‍സ് കമ്പനികള്‍ സ്വന്തം നിലയിലും അന്വേഷണം നടത്തും. ഇത് വെറുമൊരു അപകടമാണോ അതോ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാനോ, ആസൂത്രിത കൊലപാതകമാണോ എന്ന് സൂക്ഷ്മമായി ഇന്‍ഷുറന്‍സ് കമ്പനി പരിശോധിക്കും.
ട്രാഫിക് പോലീസ് തയ്യാറാക്കുന്ന അന്തിമ റിപ്പോര്‍ട്ടില്‍ അപകടത്തിന്റെ ഉത്തരവാദിത്തം ആരുടെ ഭാഗത്താണെന്ന് വ്യക്തമാക്കും. അപകടം ബോധപൂര്‍വ്വം നടത്തിയ കൊലപാതകമാണെന്ന് തെളിഞ്ഞാല്‍ ഇന്‍ഷുറന്‍സ് കമ്പനി നഷ്ടപരിഹാരം നല്‍കാന്‍ ബാധ്യസ്ഥരല്ല; പകരം പ്രതിയില്‍ നിന്നാണ് തുക ഈടാക്കുക. സ്വാഭാവിക വാഹനാപകടമാണെന്ന് പോലീസും കോടതിയും സ്ഥിരീകരിച്ചാല്‍, അപകടത്തിന് കാരണക്കാരനായ ഡ്രൈവറുടെ ഇന്‍ഷുറന്‍സ് പോളിസി പ്രകാരം മരിച്ചയാളുടെ നിയമപരമായ അവകാശികള്‍ക്ക് കോടതി വഴി ഇന്‍ഷുറന്‍സ് കമ്പനി നഷ്ടപരിഹാരം നല്‍കും.

നഷ്ടപരിഹാരം മടങ്ങി
നവീനിന്റെ കേസില്‍ അന്വേഷണങ്ങള്‍ പൂര്‍ത്തിയായി ഒരു ലക്ഷം റിയാലിന്റെ ചെക്ക് ഇഷ്യൂ ചെയ്തിരുന്നു. അതുകൊണ്ടുതന്നെ അപകടത്തില്‍ ദുരൂഹത ഇല്ല എന്നതിന്റെ തെളിവാണിത്. നിനഭാഗ്യവശാല്‍ കോടതി വഴി ഇഷ്യൂ ചെയ്ത ചെക്ക് മരിച്ച നവീനിന്റെ പേരിലായിരുന്നു. ഇത് റിയാദിലെ ഇന്ത്യന്‍ എംബസിയിലെത്തിയപ്പോഴാണ് അറബിയില്‍ രേഖപ്പെടുത്തിയ പേര് മരിച്ച നവീനിന്റേതാണെന്ന് തിരിച്ചറിയുന്നത്. ഇത് ചെക് ഇഷ്യൂ ചെയ്ത തവനിയ ഇന്‍ഷുറന്‍സ് കമ്പനിയില്‍ മടക്കി ഏല്‍പ്പിക്കുകയും അത് അംബസാസഡറുടെ പേരില്‍ പുതിയ ചെക്ക് ഇഷ്യൂ ചെയ്യണമെന്നും ആവശ്യപ്പെട്ടെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ സാധിച്ചില്ല. ചെക്ക് സ്വീകരിച്ചതായി ഇന്‍ഷുറന്‍സ് കമ്പനി നല്‍കിയ റസീപ്ത് എംബസിയുടെ റെക്കോര്‍ഡില്‍ സൂക്ഷിച്ചിട്ടുണ്ട്. എംബസി വിദേശകാര്യ മന്ത്രാലയവും ധനമന്ത്രാലയവും വഴി കത്തിടപടുകള്‍ ഇപ്പോഴും തുടരുകയാണ്.
പാസ്‌പോര്‍ട്ടില്‍ വിവാഹിതന്‍
മരിച്ച നവീന്റെ പാസ്‌പോര്‍ട്ടില്‍ വിവാഹിതന്‍ എന്നാണ് രേഖപ്പെടുത്തിയിട്ടുളളത്. എന്നാല്‍ സഹോദരിയും മാതാപിതാക്കളും വിവാഹം അംഗീകരിച്ചിരുന്നില്ല അറിയുന്നത്. ലിവിംഗ് ടുഗതര്‍ ആയിരുന്നു എന്നാണ് കമ്പനിയിലുളള വിവരം. അതുകൊണ്ടുതന്നെ അവധിക്കാലങ്ങളില്‍ വീട്ടിലായിരുന്നില്ല നവീന്‍ താമസിച്ചിരുന്നത്. മരണത്തെ തുടര്‍ന്ന് നഷ്ടപരിഹാരത്തിന് ലിവിംഗ് ടുഗതറായിരുന്ന യുവതിയും അവകാശം ഉന്നയിച്ചിരുന്നു. പേര് മാറ്റാന്‍ നല്‍കിയ ചെക്ക് വൈകാന്‍ കാരണം ഇവരുടെ ഇടപെടല്‍ ഉണ്ടോ എന്ന് വ്യക്തമല്ല.
പവര്‍ ഓഫ് അറ്റോണിയും ആനുകൂല്യങ്ങളും
നവീന്റെ മരണശേഷം അദ്ദേഹത്തിന്റെ കുടുംബം റിയാദ് വില്ലയുടെ ഈസ്‌റ്റേണ്‍ റീജിയന്‍ ചുമതലക്കാരനുമായ സുജിത് കുമാറിന്റെ പേരില്‍പവര്‍ ഓഫ് അറ്റോണി നല്‍കി. മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിനും ആനുകൂല്യങ്ങള്‍ വാങ്ങി നല്‍കുന്നതിനുമാണ് ചുമതല ഏല്‍പ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ മൃതദേഹം നാട്ടിലെത്തിച്ചു. ശമ്പളം ഉള്‍പ്പെടെയുളള ആനുകൂല്യം 76,998 ഇന്ത്യന്‍ രൂപയുടെ ചെക്ക് കൈമാറി. എന്നാല്‍ നിയമപരമായ അവകാശികള്‍ ആരാണെന്ന് സമയബന്ധിതമായി കുടുംബം അറിയിക്കുകയോ കമ്പനിയുമായി സഹകരിക്കാനോ കുടുംബം ഇതുവരെ സന്നദ്ധമായിട്ടില്ലെന്ന് റിയാദ് വില്ലാസ് മാനേജ്‌മെന്റ് വ്യക്തമാക്കി.
ഇടപെട്ടു എംബസിയും നോര്‍ക്കയും
കുടുംബത്തിന് അര്‍ഹമായ ഇന്‍ഷുറന്‍സ് തുകയോ ആനുകൂല്യങ്ങളോ ലഭിച്ചില്ലെന്ന വാദം തികച്ചും തെറ്റാണ്. വണ്ടിയുടെ ഫുള്‍ ഇന്‍ഷുറന്‍സ് പരിരക്ഷയുള്ളതിനാല്‍ ഒരു ലക്ഷം റിയാലിന്റെ ചെക്ക് കമ്പനി കൈപ്പറ്റുകയും അത് കേരള സര്‍ക്കാര്‍ മുഖേന കുടുംബത്തിന് എത്തിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തിയിരുന്നു. ചെക്കിലെ പേര് മാറ്റുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ എംബസിയും തവനിയ ഇന്‍ഷുറന്‍സ് കമ്പനിയും ഔദ്യോഗിക ആശയവിനിമയങ്ങള്‍ നടന്നിട്ടുണ്ട്. 2013 മുതല്‍ 2025 ജൂലൈ വരെ എംബസി ഈ വിഷയത്തില്‍ നിരന്തരം ഇടപെട്ടു. 2025 ഒക്ടോബര്‍ വരെ നോര്‍ക്കയുമായി വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്
ആരോപണങ്ങള്‍ക്കതിരെ നിയമനടപടി
സംഭവം നടന്ന് വര്‍ഷങ്ങള്‍ പിന്നിട്ട ശേഷം, അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന യൂട്യൂബ് ചാനലുകള്‍ക്കും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച വ്യക്തികള്‍ക്കുമെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു. നാനൂറിലേറെ തൊഴിലാളികളും ആയിരത്തിലധികം കരാര്‍ ജീവനക്കാരുമുളള പ്രമുഖ സ്ഥാപനമാണ് റിയാദ് വില്ല. നൂറുകണക്കിന് കുടുംബങ്ങള്‍ തൊഴിലെടുക്കുന്ന പ്രമുഖ സ്ഥാപനത്തെയും അതിനെ നയിക്കുന്നവരുടെയും സത്‌പേരു കളങ്കപ്പെടുത്തുകയും അന്തസ്സിനെ ഹനിക്കുകയും ചെയ്യുന്ന വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ സിവില്‍, ക്രിമിനല്‍ കേസ് ഉള്‍പ്പെടെയുള്ള നിയമവഴികള്‍ തേടുമെന്നും മാനേജ്‌മെന്റ് വ്യക്തമാക്കി.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






