
ഞാന്‍ ഇപ്പോള്‍ നാട്ടിലാണ്. എന്റെ സൗദി എക്‌സിറ്റ് റീഎന്‍ട്രി വിസയുടെ കാലാവധി കഴിഞ്ഞിട്ട് മൂന്ന് മാസമായി. എച്ച്.ആര്‍ (ഒഞ) വിസ നീട്ടിത്തന്നില്ല. എന്നാല്‍ എന്റെ ഇഖാമയ്ക്ക് 2027 ഓഗസ്റ്റ് വരെ കാലാവധിയുണ്ട്. പുതിയ വിസയില്‍ എനിക്ക് സൗദിയിലേക്ക് തിരികെ പോകാന്‍ കഴിയുമോ, അതോ ഇഖാമയുടെ കാലാവധി തീരുന്നതുവരെ കാത്തിരിക്കേണ്ടതുണ്ടോ? ഒപ്പം, ‘മത്തര്‍ പേപ്പര്‍’ പേപ്പര്‍ എന്താണ്? ജവാസാത്ത് സ്റ്റാറ്റസ് ഓണ്‍ലൈനായി എങ്ങനെ പരിശോധിക്കാം?
എക്‌സിറ്റ് റീഎന്‍ട്രി വിസ കാലാവധി കഴിഞ്ഞ് 3 മാസം കഴിഞ്ഞാല്‍ സൗദി പാസ്‌പോര്‍ട് ഡയറക്ടറേറ്റ് (ജവാസാത്ത്) നിയമപ്രകാരം, വിസ അസാധുവായി മാറും. ഇഖാമ കാലാവധി ഉണ്ടെങ്കിലും അസാധുവായ എക്‌സിറ്റ് റീഎന്‍ട്രി വിസയില്‍ സൗദിയിലേക്ക് തിരികെ പ്രവേശിക്കാന്‍ കഴിയില്ല. -ലത്തീഫ്, റിയാദ്


എക്‌സിറ്റ് റീഎന്‍ട്രി വിസ കാലാവധി കഴിഞ്ഞു തിരികെ വരാതിരുന്നാല്‍ മൂന്നു വര്‍ഷത്തേക്ക് സൗദിയിലേക്ക് പുതിയ വിസയില്‍ പ്രവേശിക്കുന്നതിന് നേരത്തെ വിലക്ക് ഉണ്ടായിരുന്നു. എന്നാല്‍ സൗദി ജവാസാത്തിന്റെ പുതിയ നിയമപ്രകാരം നിലവില്‍ യാത്രാവിലക്ക് നിലവിലില്ല. അതിനാല്‍, ഇഖാമയുടെ കാലാവധി തീരുന്നതുവരെ കാത്തിരിക്കേണ്ടതില്ല. പുതിയ വര്‍ക്ക് വിസയോ അല്ലെങ്കില്‍ പുതിയ സ്‌പോണ്‍സര്‍ഷിപ്പിലോ വീണ്ടും സൗദിയിലേക്ക് നിയമപരമായി തിരിച്ചുവരാന്‍ സാധിക്കും.
എക്‌സിറ്റ് റീഎന്‍ട്രി വിസ കാലാവധി കഴിഞ്ഞതുകൊണ്ട് കമ്പനിക്ക് നിങ്ങളുടെ ഇഖാമ ഓണ്‍ലൈന്‍ വഴി ക്യാന്‍സല്‍ ചെയ്യാം. അല്ലെങ്കില്‍ ‘Did not return’ (നാട്ടില്‍ നിന്ന് തിരികെ വരാത്തയാള്‍) എന്ന സ്റ്റാറ്റസ് രേഖപ്പെടുത്തുകയോ ചെയ്യാം. നിങ്ങളുടെ എക്‌സിറ്റ് റീഎന്‍ട്രി വിസ നീട്ടിത്തരാത്ത സാഹചര്യത്തില്‍, 2027 ആഗസ്ത് വരെ ഇഖാമ കാലാവധി ഉളളതുകൊണ്ടുതന്നെ നിലവിലെ കോണ്‍ട്രാക്ട് ലംഘനത്തെക്കുറിച്ചും ലേബര്‍ ലോ പ്രകാരമുള്ള ആനുകൂല്യങ്ങളെക്കുറിച്ചും തൊഴില്‍ മന്ത്രാലയത്തില്‍ പരാതി സമര്‍പ്പിക്കാം.

എയര്‍പോര്‍ട്ടിലെ പാസ്‌പോര്‍ട്ട് കണ്‍ട്രോളില്‍ നിന്ന് ലഭിക്കുന്ന യാത്രാരേഖകളോ ബോര്‍ഡിങ് സ്റ്റാമ്പുകളോ ആണ് സാധാരണയായി ‘മത്താര്‍ പേപ്പര്‍’ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇത് എയര്‍പോര്‍ട്ടില്‍ നിന്നോ പാസ്‌പോര്‍ട്ട് ഓഫീസില്‍ നിന്നോ പരിശോധനയിലൂടെ മനസ്സിലാക്കാം.
സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക പ്ലാറ്റ്‌ഫോമായ അബ്ഷര്‍, അല്ലെങ്കില്‍ കമ്പനിയുടെ മുക്കീം പോര്‍ട്ടല്‍ വഴി ലോഗിന്‍ ചെയ്ത് ജവാസാത്തിലെ വിസയുടെ സ്റ്റാറ്റസ് അറിയാം. അബ്ഷിറില്‍ പാസ്‌പോര്‍ട്ട് അല്ലെങ്കില്‍ എന്‍ക്വയറീസ് എന്ന വിഭാഗത്തില്‍ എക്‌സിറ്റ്/റീഎന്‍ട്രി വിസ സ്റ്റാറ്റസ് പരിശോധിക്കുക. ഇഖാമ നമ്പറും പാസ്‌പോര്‍ട്ട് വിവരങ്ങളും നല്‍കിയാല്‍ വിസയുടെ നിലവിലെ സ്റ്റാറ്റസ് മനസ്സിലാക്കാം. Muqeem.sa വെബ്‌സൈറ്റ് വഴിയും പരിശോധിക്കാം.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






