Sauditimesonline

kmcc
കുടുംബത്തിന് കരുതല്‍, കൂട്ടായ്മയ്ക്ക് കരുത്ത്; കുടുംബ സുരക്ഷാ പദ്ധതിക്ക് തുടക്കം

വ്യാജ അറ്റസ്‌റ്റേഷന്‍; ജാഗ്രത വേണമെന്ന് ഇന്ത്യന്‍ എംബസി

റിയാദ്: ഇന്ത്യന്‍ എംബസിയുടെ പേരില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് അറ്റസ്‌റ്റേഷന്‍ തട്ടിപ്പുകള്‍ ശ്രദ്ധയില്‍പ്പെട്ട പശ്ചാത്തലത്തില്‍ ജാഗ്രതാ നിര്‍ദ്ദേശവുമായി അധികൃതര്‍ രംഗത്ത്. ഇന്ത്യന്‍ എംബസിയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജിലൂടെയാണ് മുന്നറിയിപ്പ്.

റിയാദിലെ ഇന്ത്യന്‍ എംബസിയുടെ പേരില്‍ വ്യാജ അറ്റസ്‌റ്റേഷന്‍ കേസുകള്‍ വര്‍ധിച്ചുവരുന്നതായി എംബസി അറിയിച്ചു. ഔദ്യോഗികമായി സര്‍ട്ടിഫിക്കറ്റുകളും രേഖകളും സാക്ഷ്യപ്പെടുത്തുന്നത് എംബസിയിലെ കോണ്‍സുലാര്‍ ഓഫീസര്‍മാര്‍ മാത്രമാണ്. ഔട്ട്‌സോഴ്‌സ് സര്‍വീസ് പ്രൊവൈഡറായ വിഎഫ്എസ് ഗ്ലോബലിന്റെ കോണ്‍സുലാര്‍ അപ്ലിക്കേഷന്‍ സെന്ററുകള്‍ വഴിയോ അല്ലെങ്കില്‍ എംബസി നേരിട്ട് സംഘടിപ്പിക്കുന്ന കോണ്‍സുലാര്‍ ക്യാമ്പുകള്‍ വഴിയോ മാത്രമാണ് അറ്റസ്‌റ്റേഷന്‍ സേവനങ്ങള്‍ ലഭ്യമാക്കിയിട്ടുള്ളത്.

അറ്റസ്‌റ്റേഷന്‍ സേവനങ്ങള്‍ക്കായി വിഎഫ്എസിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് https://services.vfsglobal.com/sau/en/ind വഴി അപ്പോയിന്റ്‌മെന്റ് നേടാം. കൂടുതല്‍ വിവരങ്ങള്‍ എംബസിയുടെ വെബ്‌സൈറ്റില്‍ https://eoiriyadh.gov.in/page/attestation/ ലഭ്യമാണെന്നും അധികൃതര്‍ വ്യക്തമാക്കി. സൗദി അറേബ്യയിലെ എല്ലാ ഇന്ത്യന്‍ പൗരന്മാര്‍ വ്യാജന്മാരെ കരുതിയിരിക്കണമെന്നും, വിഎഫ്എസ് ഗ്ലോബലിന്റെ അംഗീകൃത സെന്ററുകള്‍ വഴി മാത്രം അറ്റസ്‌റ്റേഷന്‍ സേവനങ്ങള്‍ തേടണമെന്നും എംബസി മുന്നറിയിപ്പ് നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top