Sauditimesonline

EVA
സൗഹൃദം പുതുക്കി, സംഗീതം പകര്‍ന്ന് 'ഇവ' കുടുംബസംഗമം

സൗഹൃദം പുതുക്കി, സംഗീതം പകര്‍ന്ന് ‘ഇവ’ കുടുംബസംഗമം

റിയാദ്: സ്‌നേഹവും സൗഹൃദവും പങ്കുവച്ച് ആലപ്പുഴ പ്രവാസികളുടെ കൂട്ടായ്മ ഈസ്റ്റ് വെനീസ് അസോസിയേഷന്‍ (ഇവ) കുടുംബസംഗമം സംഘടിപ്പിച്ചു. എക്‌സിറ്റ് 21ലെ അല്‍ മദീന ഹൈപ്പര്‍മാര്‍ക്കറ്റ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് ആന്റണി വിക്ടര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി രാജേഷ് ഗോപിനാഥന്‍, ട്രഷറര്‍ നിസാര്‍ മുസ്തഫ, രക്ഷാധികാരികളായ സുരേഷ് ആലപ്പുഴ, ഹാഷിം ചീയാംവേലില്‍ എന്നിവര്‍ പ്രസംഗിച്ചു.

സുരേഷ് ആലപ്പുഴയുടെ നേതൃത്വത്തില്‍ ഗാനമേള അരങ്ങേറി. ഗായകരായ തങ്കച്ചന്‍ വര്‍ഗീസ്, നിഷ നവാസ്, സജിത കുമാരി, ജിനു സോബിന്‍, കിഷോര്‍ കുമാര്‍, ഉദയന്‍, ഷാജഹാന്‍, അന്‍സാര്‍, സിറില്‍, ഫൈസല്‍, ലീന ഉദയന്‍, സനൂജ ഷാജഹാന്‍ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. ഹന ഫാത്തിമ, ഐറിന്‍ സിജു, റിധി പാര്‍വതി, ഇവിറ്റ ഷാജു, നൈഫ ഫാത്തിമ, മുഹമ്മദ് നാഫില്‍ എന്നിവര്‍ സിനിമാറ്റിക് ഡാന്‍സ് അവതരിപ്പിച്ചു.

സൗദി അറേബ്യയെ ആസ്പദമാക്കി സജാദ് സലിം പുന്നപ്ര നയിച്ച ക്വിസ് മത്സരവും നടന്നു. ഷാജി യുകെ, ബിജു പാതിരാപ്പള്ളി, കിഷോര്‍ കൈനകരി, ശ്രീകാന്ത് ചേര്‍ത്തല, ഉദയകുമാര്‍ ആലപ്പുഴ, ബദര്‍ കാസിം, ആസിഫ് ഇക്ബാല്‍, ജുഗല്‍ ജബ്ബാര്‍, ബഷീര്‍ സാപ്ത്‌കോ, നൂറുദ്ദീന്‍, ഫൈസല്‍ അഹമ്മദ്, റഖീബ്, മുഹമ്മദ് കോയ, സാബു പുത്തന്‍പുരയ്ക്കല്‍, ശ്രീകാന്ത് ആലപ്പുഴ, തരുണ്‍ വര്‍ഗീസ്, അജിന്‍ സിബി, സജീം, നൗമിത ബദര്‍, ബിന്ദു സാബു, റീന സിജു, സീന നിസാര്‍, നൈസി സജാദ്, ലീന ഉദയന്‍, നിഷ കിഷോര്‍, സനൂജ ഷാജഹാന്‍ എന്നിവര്‍ പരിപാിെകള്‍ക്ക് നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി രാജേഷ് ഗോപിനാഥന്‍ സ്വാഗതവും ജീവകാരുണ്യ കണ്‍വീനര്‍ സിജു പീറ്റര്‍ നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top