
റിയാദ്: പ്രവാസലോകത്ത് സ്‌നേഹത്തിന്റെയും കൂട്ടായ്മയുടെയും പതിനാറ് വസന്തങ്ങള്‍ പിന്നിടുന്ന പയ്യന്നൂര്‍ സൗഹൃദ വേദി (പി.എസ്.വി) റിയാദിന്റെ വാര്‍ഷികാഘോഷങ്ങള്‍ക്ക് മധുരത്തുടക്കം. ആഘോഷങ്ങളുടെ മുന്നോടിയായി മലാസ് ഹണി ചില്ലി റെസ്‌റ്റോറന്റില്‍ ഭാരവാഹികളും അംഗങ്ങളും ഒത്തുചേര്‍ന്നു. കേക്ക് മുറിച്ച് മധുരം പങ്കിടുകയും ഭാവി പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ചയും ചെയ്തു.

ജനറല്‍ സെക്രട്ടറി സിറാജ് തിഡില്‍ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് സനൂപ് കുമാര്‍ അധ്യക്ഷത വഹിച്ചു. കൂടുതല്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് സംഘടന ലക്ഷ്യംവെക്കുന്ന ഭാവി പരിപാടിശളെന്ന് അദ്ദേഹം പറഞ്ഞു. ഉപദേശക സമിതി അംഗം അബ്ദുല്‍ മജീദ്, എക്‌സിക്യൂട്ടീവ് അംഗങ്ങളായ ജിജു, അഷ്‌റഫ്, ജഗദീപ്, ശ്രീനികോറോം, അശോകന്‍, അഭിഷേക് പവിത്രന്‍, അംഗങ്ങളായ പി.വി. ജയന്‍, ഷറഫുദ്ദീന്‍, ഹാഷിര്‍, അഫ്‌സല്‍, അബ്ദുള്ള, മുര്‍ഷിദ്, അമീസ, എം.ടി.പി. ജംഷീദ്, സുരേന്ദ്രന്‍, എം.പി. സുഗുണന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






