
റിയാദ്: പ്രവാചകന്‍ മുഹമ്മദ് നബി (സ) മുന്നോട്ടുവെച്ച മാനവിക മൂല്യങ്ങള്‍ വ്യക്തിജീവിതത്തിലും സാമൂഹിക ഇടപെടലുകളിലും പ്രാവര്‍ത്തികമാക്കണമെന്ന് ടി.വി. ഇബ്രാഹിം എം.എല്‍.എ. ഐ.എസ്.എം. സംഘടിപ്പിക്കുന്ന ‘മുഹമ്മദ് നബി (സ): മാനവമൂല്യങ്ങളുടെ നേര്‍സാക്ഷ്യം’ ക്യാമ്പിന്റെ ഭാഗമായി റിയാദ് സലഫി മദ്‌റസയില്‍ സംഘടിപ്പിച്ച പ്രചാരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാലഘട്ടങ്ങള്‍ മാറുമ്പോഴും പ്രവാചകന്റെ ജീവിതദര്‍ശനത്തിനും അധ്യാപനങ്ങള്‍ക്കും പ്രസക്തി കുറയുന്നില്ല. സമകാലിക ലോകം പ്രവാചകന്റെ ജീവിതമാതൃകയെ കൂടുതല്‍ അടുത്തറിയാന്‍ ശ്രമിക്കുന്ന സാഹചര്യത്തില്‍, ആ പാഠങ്ങള്‍ കേവലം പഠനവിഷയങ്ങളായി ഒതുക്കാതെ ജീവിതത്തില്‍ പകര്‍ത്താന്‍ വിശ്വാസികള്‍ തയ്യാറാകണം. മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ മാത്രമേ സ്‌നേഹവും കാരുണ്യവും നീതിബോധവും പരസ്പര ബഹുമാനവും സമൂഹത്തില്‍ വളര്‍ത്തിയെടുക്കാനാകൂ എന്നും ടി.വി. ഇബ്രാഹിം കൂട്ടിച്ചേര്‍ത്തു.

‘മുഹമ്മദ് നബി (സ): മാനവമൂല്യങ്ങളുടെ നേര്‍സാക്ഷ്യം’ എന്ന പ്രമേയത്തില്‍ ബഷീര്‍ സ്വലാഹി വിഷയാവതരണം നടത്തി. പ്രവാചകജീവിതത്തിലെ മാതൃകകള്‍ വര്‍ത്തമാനകാലത്ത് എങ്ങനെ പ്രാവര്‍ത്തികമാക്കാമെന്ന് അദ്ദേഹം വിശദീകരിച്ചു. മദ്‌റസ മാനേജര്‍ അബ്ദുല്‍ വഹാബ് പാലത്തിങ്കല്‍ അധ്യക്ഷത വഹിച്ചു. മൊറയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്‍ ജലീല്‍ മുണ്ടോടന്‍, ശറഫു പുളിക്കല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
പ്രിന്‍സിപ്പല്‍ അംജദ് അന്‍വാരി സ്വാഗതവും ബാസില്‍ പുളിക്കല്‍ നന്ദിയും പറഞ്ഞു. മുജീബ് ഇരുമ്പുഴി, മിദ്‌ലാജ് സ്വലാഹി, ഇഖ്ബാല്‍ വേങ്ങ, ഹനീഫ മാസ്റ്റര്‍, ഹാഫിള് ബന്ന സ്വബാഹ്, വാജിദ് കരിപ്പൂര്‍, റജീന ടീച്ചര്‍, റുക്‌സാന, റംല, ജുമൈല, റസീന, സില്‍സില എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






