Sauditimesonline

keli cricket
നോക്കൗട്ട് പോരാട്ടങ്ങള്‍ക്ക് ഗംഭീര തുടക്കം; ഗോള്‍ഡന്‍ മില്ലറും രത്‌നഗിരിയും മുന്നോട്ട്

നോക്കൗട്ട് പോരാട്ടങ്ങള്‍ക്ക് ഗംഭീര തുടക്കം; ഗോള്‍ഡന്‍ മില്ലറും രത്‌നഗിരിയും മുന്നോട്ട്

റിയാദ്: കേളി കലാസാംസ്‌കാരിക വേദി രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സഫാ മക്കാ കപ്പ് കേളി മെഗാ ക്രിക്കറ്റ് ടൂര്‍ണമെന്റ് സീസണ്‍ രണ്ടിലെ പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്ക് ആവേശകരമായ തുടക്കം. ആദ്യദിനം നടന്ന മത്സരങ്ങളില്‍ ഗോള്‍ഡന്‍ മില്ലര്‍ റിയാദ്, രത്‌നഗിരി റോയല്‍സ്, സാറ്റ്‌കോം ട്രാവന്‍കൂര്‍, എഫ്‌സിആര്‍ ക്രിക്കറ്റ് ക്ലബ് എന്നീ ടീമുകള്‍ വിജയിച്ച് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറി.

ആദ്യ മത്സരത്തില്‍ ഗോള്‍ഡന്‍ മില്ലര്‍ റിയാദ് 84 റണ്‍സിന് റിബല്‍സ് റിയാദിനെ പരാജയപ്പെടുത്തി. ഹസ്സനാണ് മാന്‍ ഓഫ് ദി മാച്ച്. രണ്ടാം മത്സരത്തില്‍ കൊക്കന്‍ ബാദ്ഷയെ 4 വിക്കറ്റിന് തോല്‍പ്പിച്ച് രത്‌നഗിരി റോയല്‍സ് വിജയം സ്വന്തമാക്കി. അനസ് ദേശ്മുഖ് മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടു.
മൂന്നാം മത്സരത്തില്‍ സാറ്റ്‌കോം ട്രാവന്‍കൂര്‍ 62 റണ്‍സിന് സ്പാര്‍ക്കന്‍ സിസിയെ മറികടന്നു. നുമാന്‍ ഖാനാണ് മികച്ച താരം. നാലാം മത്സരത്തില്‍ ഈഗിള്‍ സ്‌ട്രൈക്കേഴ്‌സിനെ 17 റണ്‍സിന് പരാജയപ്പെടുത്തി എഫ്‌സിആര്‍ ക്രിക്കറ്റ് ക്ലബ് വിജയിച്ചു. റഷീദ് ഭായി മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടി.

നവാസ് സുലൈ, മൃദുന്‍, ചാക്കോ, ഉണ്ണി, വിജേഷ്, ഷബി അബ്ദുസ്സലാം, നംഷീര്‍, ഉനൈസ് ഖാന്‍ എന്നിവരടങ്ങിയ പാനലാണ് മത്സരങ്ങള്‍ നിയന്ത്രിച്ചത്. വിജയികള്‍ക്കുള്ള മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരങ്ങള്‍ ഗോപാല്‍ ചെങ്ങന്നൂര്‍, സുഭാഷ് അസീസിയ, പ്രവീണ്‍ ബത്ത, സമദ് അല്‍ഖര്‍ജ് എന്നിവര്‍ സമ്മാനിച്ചു.

ഗ്രൂപ്പ് ഘട്ടത്തിലെ വാശിയേറിയ പോരാട്ടങ്ങള്‍ക്കു പിന്നാലെ നോക്കൗട്ട് റൗണ്ടിലും ടീമുകള്‍ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ഡിസംബറില്‍ നടക്കുന്ന സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങളിലേക്ക് യോഗ്യത നേടാനുള്ള നിര്‍ണായക പോരാട്ടങ്ങള്‍ വരും ദിവസങ്ങളിലും തുടരും.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top