സൗദിയിലെ കഫാല സമ്പ്രദായം: പഴയതും പുതിയതും
ഗള്‍ഫ് നാടുകളില്‍ വിദേശ തൊഴിലാളികള്‍ ജോലി ചെയ്യുന്നത് സ്‌പോണ്‍സര്‍ അല്ലെങ്കില്‍ കഫീല്‍ എന്ന ചട്ടക്കൂടിന് വിധേയമായാണ്. ഇതില്‍ പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നിരിക്കുകയാണ് സൗദി അറേബ്യ. കഫാല സമ്പ്രദായം ഔപചാരികമായി നിലവില്‍ വന്നത് 1950 കളിലാണ്. എന്നിരുന്നാലും 1930-40 കാലഘട്ടങ്ങളില്‍, രാജ്യം വളരുകയും എണ്ണ വ്യവസായവുമായി ബന്ധപ്പെട്ട് വിദേശ തൊഴിലാളികള്‍ സൗദിയിലെത്തുകയും ചെയ്ത വേളയിലും രാജ്യം സ്വീകരിച്ചിരുന്നത് സ്‌പോണ്‍സര്‍ഷിപ് വ്യവസ്ഥയാണ്. 1950ന് ശേഷമാണ് സൗദി അറേബ്യയില്‍ തൊഴില്‍ തേടിയെത്തുന്ന വിദേശികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചുവന്നു. സൗദി തൊഴില്‍ നിയമ പ്രകാരം […]













