റിയാദ്: ലോക സഭ തെരഞ്ഞെടുപ്പില്‍ ഇന്ത്യയില്‍ ജനാധിപത്യം തിരിച്ചുപിടിക്കാന്‍ ഇന്ത്യ മുന്നണി അധികാരത്തില്‍ തിരിച്ചെത്തണമെന്ന് യുഡിഎഫ് തൃശൂര്‍ ജില്ലാ കണ്‍വെന്‍ഷന്‍. ബത്ഹ ഒഐസിസി ഓഫീസ് സബര്‍തിയില്‍ ചേര്‍ന്ന കണ്‍വെന്‍ഷന്‍ യുഡിഎഫ് തൃശൂര്‍ ജില്ലാ കമ്മിറ്റി ചെയര്‍മാന്‍ നാസര്‍ വലപ്പാട് അധ്യക്ഷത വഹിച്ചു.
യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി കോര്‍ഡിനേഷന്‍ കണ്‍വീനര്‍ സുരേഷ് ശങ്കര്‍ യോഗം ഉത്ഘാടനം ചെയ്തു. തൃശൂര്‍ പാര്‍ലിമെന്റ് സ്ഥാനാര്‍ഥികളായ കെ മുരളീധരന്‍, ആലത്തൂര്‍ സ്ഥാനാര്‍ഥി രമ്യ ഹരിദാസ്, ചാലക്കുടി സ്ഥാനാര്‍ഥി ബെന്നി ബെഹനാന്‍ തുടങ്ങിയവരുടെ വിജയം ഉറപ്പാണെന്നും സാംസ്‌കാരിക തലസ്ഥാനമായ തൃശൂരില്‍ ഫാസിസ്റ്റു ശക്തികള്‍ക്കു സ്ഥാനമില്ലെന്നു ഉറപ്പു വരുത്തണമെന്നീം സുരേഷ് ശങ്കര്‍ പറഞ്ഞു.
കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ഓര്‍ഗനൈസിങ് സെക്രട്ടറി സത്താര്‍ താമരത്ത് മുഖ്യ പ്രഭാഷണം നടത്തി. ലോകത്തെ ഏറ്റവും വലിയ ജനാതിപത്യ രാജ്യമായ ഇന്ത്യയുടെ ഏറ്റവും വലിയ കരുത്തു മത നിരപേക്ഷ മനസാണ്. എന്നാല്‍ ബി ജെപി യുടെ നേതൃത്വത്തിലുള്ള ഫാസിസ്റ്റ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ പ്രഖ്യാപിത നയങ്ങള്‍ക്ക് പ്രഹരമേറ്റു. ആര്‍എസ്എസ് ആസ്ഥാനത്ത് നിന്നെഴുതുന്ന തിരക്കഥക്കനുസരിച്ച് ഭരണം നടത്താന്‍ മോഡി, അമിത് ഷാ കൂട്ടുകെട്ട് അത്യുത്സാഹം കാണിച്ചു. മതേതരത്വമെന്ന മഹിതമായ ആശയത്തെ കുഴിച്ച് മൂടാന്‍ സാധ്യമായ എല്ലാ വഴികളും ഇവര്‍ തേടി. രാഷ്ട്രപിതാവ് മഹാത്മാഗാന്ധി ഉള്‍പ്പെടെയുള്ളവരെ തിരസ്‌കരിച്ച് സര്‍വര്‍ക്കറെ പോലെയുള്ള വര്‍ഗീയവാദികള്‍ക്ക് പ്രാധാന്യം നല്‍കിയത് ഇന്ത്യയെ ദുരന്തത്തിലേയ്ക്കാണ് നയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
യുഡിഫ് റിയാദ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുള്ള വല്ലാഞ്ചിറ, അന്‍ഷാദ്, നവാസ് വെള്ളിമാട് കുന്നു, അഷ്‌റഫ് വെള്ളേപ്പാടം, അഡ്വ. അജിത്, റഹ്മാന്‍ മുനമ്പത്തു, മുഹമ്മദലി മണ്ണാര്‍ക്കാട്, ബാലു കുട്ടന്‍, ഷുക്കൂര്‍ ആലുവ, അമീര്‍ പട്ടണത്, ബഷീര്‍ കോട്ടയം, അര്‍ഷാദ്, അന്‍സാര്‍ വര്‍ക്കല, സിദ്ധിക്ക് കല്ലുപറമ്പന്‍, മാത്യു ജോസഫ്, മുഹമ്മദ് കുട്ടി ചേലക്കര, രാജേഷ് ഉണ്ണിയാട്ടില്‍, ജമാല്‍ അറക്കല്‍ തല്‍ഹത്, ഹംസ എന്നിവര്‍ ആശംസകള്‍ നേന്നന്നു. കെ മുരളീധരന്‍, ബെന്നി ബെഹനാന്‍, രമ്യാ ഹരിദാസ് എന്നിവര്‍ ടെലിഫോണിലൂടെ യോഗത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു.
ജില്ലാ വൈസ് പ്രസിഡന്റ് അന്‍സായി ഷൗക്കത്ത് ആമുഖ പ്രഭാഷണം നിര്‍വഹിച്ചു. യുഡിഎഫ് തൃശൂര്‍ ജില്ലാ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ കബീര്‍ വൈലത്തൂര്‍ സ്വാഗതവും തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി മാത്യു സിറിയക് നന്ദിയും പറഞ്ഞു. ജയന്‍ കൊടുങ്ങലൂര്‍, ഇബ്രാഹിം ചേലക്കര, ജോയ് ഔസേഫ്, നോയല്‍, റസാഖ് മുള്ളൂര്‍ക്കര, ഷാഹിദ് അറക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.