Sauditimesonline

sauditimes

Jeddah

Damam, Jeddah, Riyad

എയര്‍ ഇന്ത്യയുടെയും സര്‍ക്കാരിന്റെയും സമീപനം പ്രതിഷേധാര്‍ഹം: നവോദയ

റിയാദ്: വിമാനങ്ങള്‍ അവസാനനിമിഷം റദ്ദാക്കുന്നതുവഴി പ്രവാസികള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ അധികൃതര്‍ മനസ്സിലാക്കാത്തത് പ്രതിഷേധാര്‍ഹമാണെന്ന് നവോദയ റിയാദ്. വിസാ കാലാവധി കഴിയുന്നവര്‍ക്ക് ജോലിയില്ലാതാവുന്നത് വലിയ നഷ്ടമാണ്. യാത്രക്കാരെ വിമാനക്കമ്പനി വിഷമത്തിലാക്കുമ്പോഴും ഉത്തരവാദിത്തം നിര്‍വഹിക്കാതെ കാഴ്ച്ചക്കാരന്റെ റോളില്‍ നില്‍ക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. എയര്‍ ഇന്ത്യയുടെ പ്രശ്‌നങ്ങള്‍ സ്വകാര്യവല്‍ക്കരണത്തിലൂടെ പരിഹരിക്കപ്പെടുമെന്ന് വാഗ്ദാനം ചെയ്ത സര്‍ക്കാരിന്റെ പൊള്ളത്തരം ഈ സംഭവത്തിലൂടെ ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടിരിക്കുന്നു. വിമാനവും വിമാനത്താവളങ്ങളും സ്വകാര്യവല്‍ക്കരിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയത്തിനേ റ്റ തിരിച്ചടിയാണ് ഇത്തരം അനുഭവങ്ങള്‍. വിമാനകമ്പനിയുടെ വീഴ്ച്ചയില്‍ പ്രവാസികള്‍ക്ക് ഉണ്ടായ ദുരനുഭവത്തില്‍ നവോദയ […]

Damam, Jeddah, Riyad

കെഎംസിസി കാല്‍പ്പന്തുത്സവത്തിന് മെയ് 17ന് അരങ്ങുണരും

റിയാദ്: സൗദി കെ.എം.സി.സി നാഷണല്‍ കമ്മിറ്റി സ്‌പോര്‍ട്‌സ് വിംഗ് ദേശീയ ഫുട്‌ബോള്‍ മേള മെയ് 17ന് തുടക്കമാകും. ജിദ്ദ, റിയാദ്, ദമ്മാം, യാമ്പു എന്നിവിടങ്ങളിലെ നാലു പ്രവിശ്യകളിലായി സൗദിയില്‍ ആദ്യമായാണ് ഫുട്‌ബോള്‍ മേള നടക്കുന്നത്. സിഫ്, റിഫ, ഡിഫ, യിഫ തുടങ്ങി പ്രവിശ്യ കാല്‍പ്പന്ത് കൂട്ടായ്മകളുമായി സഹകരിച്ചാണ് മല്‍സരങ്ങള്‍. ജിദ്ദയില്‍ നിന്നു മൂന്നും റിയാദ്, ദമ്മാം എന്നിവിടങ്ങളില്‍നിന്ന് രണ്ട് ടീമുകളും യാമ്പുവില്‍ നിന്നു ഒരു ടീമും മത്സരത്തില്‍ മാറ്റുരക്കുമെന്ന സംഘാടകര്‍ പറഞ്ഞു. സൗദി പ്രവാസ ചരിത്രത്തിലെ ഏറ്റവും

Damam, Jeddah, Riyad

എസ്എംഎസ് ‘പ്രവാസി സൗഹൃദം’ മെയ് 10ന്

റിയാദ്: ഷിഫാ മലയാളി സമാജം ‘പ്രവാസി സൗഹൃദം-2024’ വിവിധ പരിപാടികളോടെ മെയ് 10ന് നടക്കും. വൈകീട്ട് 4ന് ലെമന്‍ ഓഡിറ്റോറിയ(റഹ്മാനിയ റസ്റ്ററന്റ്)ത്തില്‍ ആരോഗ്യ ബോധവത്ക്കരണവും സഹായ വിതരണവും നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. പ്രവാസിയും ആരോഗ്യവും എന്ന വിഷയം ഡോ. എന്‍ ആര്‍ സഫീര്‍ അവതരിപ്പിക്കും. ഷിഹാബ് കൊട്ടുകാട് (നോര്‍ക്ക തിരിച്ചറിയല്‍ കാര്‍ഡും ആനുകൂല്യങ്ങളും), സിദ്ദിഖ് തുവൂര്‍ (പ്രവാസിയും നിയമ സഹായവും), ഷിഫാ സനഇയ്യയില്‍ അഗ്‌നിബാധയില്‍ ജീവന്‍ പൊലിഞ്ഞ ജിഷാര്‍ കുടുംബ സഹായം, എസ്എംഎസ് അംഗങ്ങള്‍ക്കുളള സഹായം എന്നിവയു

Damam, Jeddah, saudi

എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് ജീവനക്കാരുടെ നടപടി ക്രൂരതയെന്ന് സൗദി കെഎംസിസി

റിയാദ്: മുന്നറിയിപ്പില്ലാതെ സര്‍വീസ് റദ്ദാക്കി പ്രവാസികളെയും മറ്റു യാത്രക്കാരെയും പെരുവഴിയിലാക്കിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് ജീവനക്കാരുടെ നടപടി കടുത്ത ക്രൂരതയാണെന്ന് കെഎംസിസി സൗദി നാഷണല്‍ കമ്മിറ്റി. കേരളത്തില്‍ നിന്ന് ഇരുപതോളം സര്‍വീസുകളാണ് റദ്ദാക്കിയത്. കരിപ്പൂരില്‍ നിന്ന് മാത്രം 12 സര്‍വീസുകള്‍ നിലച്ചപ്പോള്‍ പ്രവാസികളുള്‍പ്പടെ ആയിരകണക്കിന് യാത്രക്കാര്‍ ലക്ഷ്യത്തിലെത്താനാവാതെ കടുത്ത പ്രതിസന്ധിയിലായി. ഇതുമൂലം സൗദി ഉള്‍പ്പടെ ഗള്‍ഫ് നാടുകളില്‍ നിന്ന് നാട്ടിലേക്ക് യാത്ര തിരിക്കാന്‍ ഒരുങ്ങിയവര്‍ക്കും വിനയായി. വിസിറ്റിംഗ് വിസയുടെ കാലാവധി കഴിയുന്ന കുടുംബങ്ങള്‍ ഉള്‍പ്പടെയുളളവരും ഇക്കൂട്ടത്തിലുണ്ട്. അധികൃതരുടെ

Damam, Jeddah, Riyad

സമ്മാന പെരുമഴയൊരുക്കി എബിസി കാര്‍ഗോ ഐപിഎല്‍ പ്രവചന മത്സരം

റിയാദ്: ജിസിസിയിലെ പ്രമുഖ കാര്‍ഗോ കമ്പനിയായ എബിസി കാര്‍ഗോ ഒരുക്കിയിട്ടുള്ള ഐപിഎല്‍ പ്രവചന മത്സരത്തിന് മികച്ച പ്രതികരണം. എബിസി കാര്‍ഗോ ഐപിഎല്‍ ഫ്രീ ഹിറ്റ് പ്രെഡിക്ട് ആന്റ് വിന്‍ എന്ന പേരിലാണ് മത്സരം. ഓരോ ദിവസവും നടക്കുന്ന പ്രവചനത്തില്‍ വിജയികള്‍ക്കു നിരവധി സമ്മാനങ്ങളാണ് ഒരുക്കിയിട്ടുളളത്. മെഗാ സമ്മാനമായി ഐ ഫോണ്‍ 15 പ്രൊ മാക്‌സ് സമ്മാനിക്കും. കൂടാതെ 6 സാംസങ് ഗാലക്‌സി ഫോണുകളും ഡെയിലി വിന്നേഴ്‌സിനായി 74 സ്മാര്‍ട്ട് വാച്ചുകളും വിതരണം ചെയ്യും. മത്സരത്തില്‍ പങ്കെടുക്കുന്നതിനായി www.abccargogcc.com

Damam, Jeddah, Riyad, saudi

റഹീമിന്റെ മോചനം: ആശയക്കുഴപ്പമില്ലെന്ന് നിയമ സഹായ സമിതി

റിയാദ്: സൗദി ബാലന്‍ മരിച്ച സംഭവത്തില്‍ കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചന സംബന്ധിച്ച് പ്രതിസന്ധിയില്ലെന്ന് നിയമ സഹായ സമിതി. ‘ആശയക്കുഴപ്പമൊന്നുമില്ല. എംബസി വഴി കാര്യങ്ങള്‍ നടത്താനുളള ശ്രമം തുടരുന്നു. മറ്റുനടപടിക്രമങ്ങളും പുരോഗമിക്കുന്നു’-മുഖ്യ രക്ഷാധികാരി അഷ്‌റഫ് വേങ്ങാട്ട് പറഞ്ഞു. അഭിഭാഷകരുമായുളള ഇടപാടുകള്‍ നിയമ പ്രകാരം തയ്യാറാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ്. മരിച്ച ബാലന്റെ കുടുംബം ചുമതലപ്പെടുത്തിയ നിയമ സ്ഥാപനവുമായി രേഖമൂലം കരാറുണ്ട്. ഇത് എംബസിയുടെ അറിവോടെ വളരെ നേരത്തെ തയ്യാറാക്കി ഇരുവിഭാഗവും അംഗീകരിച്ചതാണ്. 150 ലക്ഷം റിയാലിന്റെ അഞ്ച്

Damam, Jeddah, Riyad

ദശവാര്‍ഷികത്തിനൊരുങ്ങി പ്രവാസി വെല്‍ഫെയര്‍

റിയാദ്: സൗദി അറേബ്യയില്‍ 2014ല്‍ പ്രവര്‍ത്തനം ആരംഭിച്ച ‘പ്രവാസി വെല്‍ഫെയര്‍’ ആറു മാസം നീണ്ടുനില്‍ക്കുന്ന ദശവാര്‍ഷിക പരിപാടികള്‍ സംഘടിപ്പിക്കുന്നു. ‘പ്രവാസി സാംസ്‌കാരിക വേദി’ എന്ന പേരില്‍ പ്രവര്‍ത്തനം ആരംഭിച്ച കൂട്ടായ്മ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പോഷക ഘടകമാണ്. സമൂഹത്തിന്റെ ആവശ്യങ്ങള്‍ ഉന്നയിക്കുവാനും സാധ്യമാകുന്ന പ്രായോഗിക പരിഹാരങ്ങള്‍ കണ്ടെത്താനുമാണ് പ്രവാസി വെല്‍ഫെയറിന്റെ ശ്രമമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ദശവാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സാമൂഹ്യ നീതിയുടെ രാഷ്ട്രീയത്തെ മുഴുവന്‍ മലയാളി സമൂഹത്തിലും എത്തിക്കുന്നതിനാവശ്യമായ വൈവിധ്യമാര്‍ന്ന പരിപാടികള്‍ നടത്തും. പ്രവാസികളില്‍ സ്തുത്യര്‍ഹമായ സേവനം

Damam, Jeddah, Riyad

ഭരണഘടനയും സ്വാതന്ത്ര്യവും സംരക്ഷിക്കണം: പ്രവാസി വെല്‍ഫെയര്‍

റിയാദ്: രാജ്യത്തിന്റെ സംവിധാനങ്ങളെ സംരക്ഷിക്കുക എന്ന വലിയ ദൗത്യമാണ് ഇന്ത്യന്‍ പൗരന്‍മാരില്‍ നിക്ഷിപ്തമായിരിക്കുന്നതെന്ന് പ്രവാസി വെല്‍ഫെയര്‍ സൗദി നാഷണല്‍ കമ്മറ്റി പ്രസിഡന്റ് സാജു ജോര്‍ജ്. ഭരണഘടന സംരക്ഷിക്കുകയും സ്വാതന്ത്ര്യ സമര സേനാനികള്‍ പോരാടി നേടിയ സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കുകയും വേണം. ഇതാണ് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ലക്ഷ്യമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. തിരുവനന്തപുരം, തൃശൂര്‍ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി ഫലപ്രദമായ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കി. തീരദേശത്ത് പ്രത്യേക ക്യാമ്പയ്‌നുകളും നടത്തി. ബിജെപിയ്ക്ക് എതിരെ വോട്ട് ഏകീകരിക്കാനും

Damam, Jeddah, Riyad

മെയ് 10 വരെ സൗദിയില്‍ മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത

റിയാദ്: മെയ് 10 വരെ സൗദിയില്‍ മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വീണ്ടും മുന്നറിയിപ്പ് നല്‍കി. ബുധന്‍ വരെ മഴയ്ക്കും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് നേരത്തെ അറിയിച്ചതിന് പിന്നാലെയാണ് വീണ്ടും അറിയിപ്പ്. കഴിഞ്ഞ ആഴ്ച സൗദിയിലെ വിവിധ പ്രവിശ്യകളില്‍ കനത്ത മഴ അനുഭവപ്പെട്ടിരുന്നു. പല പ്രവിശ്യകളിലും ഇടിയോടു കൂടിയ മഴ, പൊടി കാറ്റ് എന്നിവയ്ക്ക് സാധ്യതയുണ്ട്. അടുത്ത വെള്ളിയാഴ്ച വരെയാണ് മഴയ്ക്ക് സാധ്യത. ജിസാന്‍, അല്‍ബാഹ, റിയാദ്, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളില്‍ ചാറ്റല്‍ മഴ അനുഭവപ്പെടും. ചിലയിടങ്ങളില്‍

Damam, Jeddah, Riyad, saudi

സംഘടനാ ശാക്തീകരണത്തിന് ‘സ്‌റ്റെപ്’; കെഎംസിസി ക്യാമ്പയിന്‍

റിയാദ്: കെഎംസിസി റിയാദ് സെന്‍ട്രല്‍ കമ്മറ്റി സംഘടനാ ശാക്തീകരണ പരിപാടി ‘സ്‌റ്റെപ്’ ത്രൈമാസ ക്യാമ്പൈന്‍ ആരംഭിച്ചു. ‘പ്രവാസത്തിന്റെ കരുതലാവുക; സംഘശക്തിക്ക് കരുത്താവുക’ എന്ന പ്രമേയത്തിലാണ് ക്യാമ്പയിന്‍. പ്രഖ്യാപന സമ്മേളനത്തില്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ അധ്യക്ഷത വഹിച്ചു. സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അഷ്‌റഫ് വേങ്ങാട്ട് ഉദ്ഘാടനം ചെയ്തു. പ്രവാസ ലോകത്ത് പതിറ്റാണ്ടുകളായി പ്രവര്‍ത്തിക്കുന്ന ഏറ്റവും വലിയ സംഘടനയാണ് കെഎംസിസി. ജീവകാരുണ്യ രംഗത്ത് മാത്രമല്ല സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ കല കായിക

Damam, Jeddah, Riyad, saudi

വീട്ടമ്മമാര്‍ക്ക് വേതനം നടപ്പിലാക്കണം: കേളി

റിയാദ്: വീട്ടമ്മമാരുടെ അധ്വാനത്തിന്റെ മഹത്വം മനസ്സിലാക്കണമെന്നും ഇടതുമുന്നണി പ്രകടന പത്രികയില്‍ പറഞ്ഞ വീട്ടമ്മമാര്‍ക്കുള്ള വേതനം നടപ്പിലാക്കാന്‍ മുന്‍കൈ എടുക്കണമെന്നും കേളി കുടുംബവേദി പ്രസിഡന്റ് പ്രിയാ വിനോദ്. കേളി സംഘടിപ്പിച്ച സര്‍വ്വരാജ്യ തൊഴിലാളി ദിനാചരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ഇന്ത്യയുടെ 18-ാം ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയിലാണ് ഈ വര്‍ഷത്തെ മെയ് ദിനം കടന്നു വരുന്നത്. രാജ്യത്തെ തൊഴിലാളി സമൂഹം നാളിതുവരെ നേരിട്ടില്ലാത്തത്ര ദുരിതത്തിലാണ്്. തൊഴില്‍ നിയമങ്ങള്‍ പൊളിച്ചെഴുതി മുതലാളിത്ത അനുകൂല നിലപാടാണ് ഭരണകൂടം നടത്തിവരുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പ് പ്രചാരണ

Damam, Jeddah, Riyad, saudi

സൗദിയില്‍ നഷ്ടപ്പെടുന്നതിനേക്കാള്‍ കൂടുതല്‍ അവസരങ്ങള്‍: കെഇഎഫ്

റിയാദ്: നഷ്ടപ്പെടുന്നതിനേക്കാള്‍ കൂടുതല്‍ അവസരങ്ങളാണ് സൗദി തൊഴില്‍ വിപണിയിലുളളതെന്ന് കേരള എഞ്ചിനീയേഴ്‌സ് ഫോറം (കെഇഎഫ്). സ്വദേശിവത്ക്കരണം തൊഴില്‍ നഷ്ടപ്പെടുത്തിയെന്ന് വിലയിരുത്താനാവില്ല. സൗദിയില്‍ തൊഴില്‍ തേടിയെത്തുന്ന മലയാളികളില്‍ 85 ശതമാനവും മികച്ച വിദ്യാഭ്യാസ യോഗ്യതയും തൊഴില്‍ പരിചയവുമുളളവരാണ്. എന്നാല്‍ തൊഴില്‍ നൈപുണ്യവും ആവശ്യമായ പ്രവൃര്‍ത്തി പരിചയവും ഇല്ലാത്തവര്‍ക്ക് മികച്ച അവസരം കണ്ടെത്തുക ദുഷ്‌കരമാണെന്നും എഞ്ചിനീയേഴ്‌സ് ഫോറം റിയാദ് ചാപ്റ്റര്‍ ഭാരവാഹികളായ ആഷിഖ് പാണ്ടികശാല, നിസാര്‍ ഹുസൈന്‍, നിത ഹമീദ്, മുഹമ്മദ് മുന്‍ഷിദ്, മുഹമ്മദ് ഷാഹിദ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍

Damam, Jeddah, Riyad, saudi

കെഇഎഫ് ‘തരംഗ്’ ജൂണ്‍ 7ന്; ഹിഷാം അബ്ദുല്‍ വഹാബ് പങ്കെടുക്കും

റിയാദ്: മലയാളി എഞ്ചിനീയര്‍മാരുടെ കൂട്ടായ്മ കേരള എഞ്ചിനീയേഴ്‌സ് ഫോറം (കെഇഎഫ്) ശാസ്ത്ര സാങ്കേതിക കലാ വേദി ഒരുക്കുന്നു. തരംഗ്-24 എന്ന പേരില്‍ ജൂണ്‍ 7ന് നൗറസ് ഓഡിറ്റോറിയത്തില്‍ ഉച്ചക്ക് 2.00 മുതല്‍ രാത്രി 12 വരെയാണ് പരിപാടിയെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സംഗീത സംവിധായകനും പിന്നണി ഗായകനുമായ ഹിഷാം അബ്ദുല്‍ വഹാബ്, എഞ്ചിനീയറും യുവസംരംഭകനുമായ ഐഡി ഫുഡ് സിഇഒ പിസി മുസ്തഫ എന്നിവര്‍ മുഖ്യാതിഥിയായിരിക്കും. സര്‍ഗശേഷി പരിപോഷിപ്പിക്കുന്നതിന് കെഇഎഫ് അംഗങ്ങള്‍ രൂപം നല്‍കിയ ‘ഓളം’ ബാന്‍ഡ്

Damam, gulf, Jeddah, Riyad, saudi

ഹൃദയാഘാതം: കന്യാകുമാരി സ്വദേശി റിയാദില്‍ മരിച്ചു

റിയാദ്: ഹൃദയാഘാതത്തെ തുടര്‍ന്ന് കന്യാകുമാരി മുളന്‍കുഴി സ്വദേശി റിയാദില്‍ മരിച്ചു. പരേതരായ ചെല്ലപ്പന്‍ നെസമ്മ ദമ്പതികളുടെ മകന്‍ ചെല്ലപ്പന്‍ സുരേഷ് (44) ആണ് സുമേഷി ആശുപത്രിയില്‍ രമിച്ചത്. പതിനഞ്ച് വര്‍ഷമായി നിര്‍മ്മാണ മേഖലയില്‍ ജോലി ചെയ്തു വരികയായിരുന്നു. റിയാദ് ബത്ഹയില്‍ താമസിക്കുന്ന സുരേഷ് നെഞ്ച് വേദനയെ തുടര്‍ന്ന് സുഹൃത്തിനോടൊപ്പം സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം ഉടന്‍ ആംബുലന്‍സില്‍ സുമേസി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ സുനിത. സുബിത, സുബി എന്നിവര്‍ മക്കളാണ്. കേളി

Scroll to Top