വാഹനാപകടത്തെ അതിജീവിച്ചു; നാട്ടിലേയ്ക്കു മടങ്ങാനിരുന്ന മലയാളിയുടെ ജീവന് കവര്‍ന്ന് ഹൃദയാഘാതം
റിയാദ്: വാഹനാപകടത്തെ തുടര്‍ന്ന് വിദഗ്ദ ചികിത്സക്ക് നാട്ടില്‍ പോകാന്‍ തയ്യാറെടുക്കുന്നതിനിടെ ഹൃദയാഘാതം മൂലം മലയാളി റിയാദില്‍ മരിച്ചു. കൊല്ലം പുനലൂര്‍ സ്വദേശി ജെറി ജോര്‍ജ് (57) ആണ് മരിച്ചത്. റമദാന് 17ന് എക്സിറ്റ് 18 ലെ ഇസ്തംബൂള്‍ സ്ട്രീറ്റ് സിഗ്നലില്‍ ജെറി ഓടിച്ചിച്ചിരുന്ന വാഹനത്തിന് പിറകില്‍ മറ്റൊരു വാഹനം ഇടിച്ചു. ജെറിയുടെ വാഹനം മുന്നിലുള്ള വാഹനത്തില്‍ ഇടിച്ച് ഇരു വാഹനങ്ങള്‍ക്കുമിടയില്‍ അകപ്പെട്ടാണ് ജെറി ജോര്‍ജിന് ഗുരുത് പരിക്കേറ്റത്. അഗ്നിശമന സേന വാഹനം പൊളിച്ചാണ് ജെറിയെ പുറത്തെടുത്തത്. ഇരു […]