റിയാദ്: കാല്‍പന്ത് കമ്പം മൂത്ത് കാല്‍ നടയായി ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ കാണാല്‍ ഷാര്‍ജയില്‍ നിന്നു 1100 കിലോമീറ്റര്‍ താണ്ടി റിയാദിലെത്തിയ മലയാളി യുവാവ് പി കെ സിവിന് സ്വീകരണം. 0്രകിസ്റ്റ്യാനോയ്‌ക്കൊപ്പം സെല്‍ഫി എടുത്ത് കൈഒപ്പ് വാങ്ങിയ കോഴിക്കോട് താമരശ്ശേരി കോടഞ്ചേരി സ്വദേശി സിവിന് റിയാദ് ടാക്കിസ് സ്വീകരണം നല്‍കി.
റോയല്‍ സ്‌പൈസി റെസ്‌റ്റോറന്റില്‍ നടന്ന പരിപാടിയില്‍ സാമൂഹികപ്രവര്‍ത്തകനും ലോക കേരള സഭാ അംഗവുമായ ഇബ്രാഹിം സുബ്ഹാന്‍ ഉദ്ഘാടനം ചെയ്തു. ഉമറലി അക്ബര്‍, സജീര്‍ സമദ്, ഷൈജു പച്ച, മജീദ് പൂളക്കാടി, എല്‍ദോ വയനാട്, ഹുസൈന്‍ സാപ്പി എന്നിവര്‍ പ്രസംഗിച്ചു. ട്രഷറര്‍ അനസ് വള്ളികുന്നം പൊന്നാട അണിയിച്ചു. ഹാരിസ്, സൈതാലി, അജ്മല്‍, ശരത്, സുനീഷ് സിജോ എന്നിവര്‍ സന്നിഹിതരായിരുന്നു
സ്വീകരണത്തിന് സിവിന്‍ നന്ദി പറഞ്ഞു. ജീവിതത്തിലെ ഏറ്റവും അവിസ്മരണീയ ദിനം സമ്മാനിച്ചതിന് യാത്രയില്‍ സഹകരിച്ച സൗദി നിയമപാലകര്‍ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളിലെ പൗരന്മാര്‍ക്കും സിവിന്‍ കടപ്പാടും നന്ദിയും പറഞ്ഞു.
ഷാര്‍ജയില്‍ നിന്നു മാര്‍ച്ച് 7ന് ആണ് യാത്ര ആരംഭിച്ചത്. 12ന് റിയാദിലെത്തി. 12 ദിവസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പരിശീലനത്തിനെത്തുന്ന അല്‍ നാസര്‍ ക്ലബിന്റെ കവാടത്തില്‍ കാത്തുനിന്നു. വ്യഴം രാവിലെ 11ന് ക്രിസ്റ്റ്യാനോ അല്‍ നാസര്‍ ക്ലബ്ബ് കവാടത്തില്‍ സിആര്‍ 7 പോസ്റ്ററുമേന്തി നില്‍ക്കുന്ന 28 കാരനായ സിവിനു സമീപം കാര്‍ നിര്‍ത്തി. പിന്നെ നടന്നത് അസാധ്യമെന്ന് കരുതിയ സ്വപ്നം! അല്‍ നാസര്‍ ക്ലബ്ബ് അധികൃതര്‍ സിവിനെ ക്ലബ്ബില്‍ കൊണ്ടുപോയി ഉപഹാരവും സമ്മാനിച്ചു. കണ്ണോത്ത് കെ.ഒ. പൈലിയുടെയും വീട്ടമ്മയായ ജെസ്സിയുടേയും മകനാണ് സിവിന്‍. അഞ്ജു, ജെസ്‌ന എന്നിവര്‍ സഹോദരിമാരാണ്.
‘നടത്തത്തിലൂടെ ആരോഗ്യം ‘ എന്ന ഹാഷ് ടാഗില്‍ നേരത്തെയും ദൂരയാത്രകള്‍ നടത്തിയിട്ടുണ്ട്. രണ്ടു വര്‍ഷം മുമ്പാണ് സിവിന്‍ ദുബായിലെ ഒമാന്‍ ഇന്‍ഷൂറന്‍സ് സെയില്‍സ് വിഭാഗത്തില്‍ ഫിനാന്‍ഷ്യല്‍ അഡൈ്വസര്‍ ജോലിയില്‍ ഷാര്‍ജയിലെത്തിയത്.
ചെറിയ ബാഗില്‍ വസ്ത്രങ്ങള്‍, അതാവശ്യ സാധനങ്ങള്‍, കുട, കുടിവെള്ളം എന്നിവ മാത്രമാണ് യാത്രയില്‍ കരുതുക. കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്നു ബിബിഎ നേടിയ ശേഷമാണ് യാത്രകള്‍ ആരംഭിച്ചത്. യാത്രകള്‍ പുതിയ വ്യക്തിബന്ധങ്ങള്‍, ജീവീതഅനുഭവങ്ങള്‍, വ്യത്യസ്തരായ ആളുകളെ പരിചയപ്പെടുക, വിവിധ സംസ്‌കാരങ്ങളെ മനസിലാക്കുക എന്നിവയാണ് ലക്ഷ്യമെന്നും സിവിന്‍ പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.