റിയാദ്: സൗദി അറേബ്യയില്‍ ഒരാഴ്ചക്കിടെ 19,050 നിയമ ലംഘകരെ അറസ്റ്റ് ചെയ്തു. താമസ, തൊഴില്‍, അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചതിനാണ് അറസ്‌റ്റെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഇഖാമ നിയമങ്ങള്‍ ലംഘിച്ചതിന് 11,987 പേരെ അറസ്റ്റ് ചെയ്തു. അനധികൃതമായി അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചതിന് 4,367 പേരെയാണ് അറസ്റ്റ് ചെയ്തത്. തൊഴില്‍ നിയമം ലംഘിച്ചതിന് 2,696 പേരെ കസ്റ്റഡിയിലെടുത്തതായും മന്ത്രാലയം വ്യക്തമാക്കി.
അനധികൃതമായി രാജ്യത്തേക്ക് കടക്കാന്‍ ശ്രമിച്ചതിന് അറസ്റ്റിലായ 1,011 പേരില്‍ 61 ശതമാനം എത്യോപ്യക്കാരും 36 ശതമാനം യെമനികളും 3 ശതമാനം മറ്റ് രാജ്യങ്ങളില്‍ നിന്നുളളവരുമാണ്. അയല്‍രാജ്യങ്ങളിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ 24 പേര്‍ പിടിയിലായി. നിയമലംഘകര്‍ക്ക് സഹായം നല്‍കിയതിനു 18 പേരെയും കസ്റ്റഡിയിലെടുത്തു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.