സൗദിയില്‍ മധ്യാഹ്ന വിശ്രമ നിയമം അവസാനിച്ചു
റിയാദ്: മൂന്നു മാസം നീണ്ടുനിന്ന മധ്യാഹ്ന വിശ്രമ നിയമം അവസാനിച്ചതായി സൗദി മാനവ വിഭവശേഷി, സാമൂഹിക വികസനകാര്യ മന്ത്രാലയം. ജൂണ്‍ 15 മുതല്‍ സെപ്റ്റംബര്‍ 15 വരെയാണ് മധ്യാഹ്ന വിശ്രമ നിയമം പ്രാബല്യത്തില്‍ ഉണ്ടായിരുന്നത്. ഉച്ചക്ക് പന്ത്രണ്ടു മുതല്‍ വൈകീട്ട് മൂന്നു വരെ തുറസ്സായ സ്ഥലങ്ങളില്‍ തൊഴിലാളികള്‍ ജോലി ചെയ്യിക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ഇന്നു മുതല്‍ ബാധകമല്ല. തൊഴിലാളികളുടെ സുരക്ഷയും ആരോഗ്യവും സംരക്ഷിക്കാനാണ് മധ്യാഹ്ന വിശ്രമ നിയമം. തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്താനും സുരക്ഷിതമായ തൊഴില്‍ അന്തരീക്ഷം […]