Sauditimesonline

BOOK RELEASE
ആശ്ചര്യങ്ങളുടെ ലോകം 'മിറബിള്‍ ദി ട്രാവലേഴ്‌സ്‌ വ്യൂ ഫൈന്‍ഡര്‍' പ്രകാശനം

സൗദിയില്‍ മണല്‍ കാറ്റ് കുറയുന്നു

റിയാദ്: സൗദിയില്‍ രണ്ട് പതിറ്റാണ്ടിനിടെ ഏറ്റവും കുറഞ്ഞ മണല്‍ കാറ്റാണ് മെയ് 8 മുതല്‍ 14 വരെ അനുഭവപ്പെട്ടതെന്ന് കലാവസ്ഥാ കേന്ദ്രം അറിയിച്ചു. സൗദി വിഷന്‍ 2030 പാരിസ്ഥിതിക സംരംഭങ്ങളുടെ പരിശ്രമങ്ങളുടെ ഫലമാണ് ശ്രദ്ധേയമായ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞതെന്നും അധികൃതര്‍ വിശദീകരിച്ചു.

കാര്‍ബണ്‍ ബഹിര്‍ഗമനം കുറക്കുക, സാമൂഹിക വനവത്ക്കരണ പദ്ധതി വ്യാപിപ്പിക്കുക, പരിസ്ഥിതി സൗഹൃദ പദ്ധതികള്‍ നടപ്പിലാക്കുക, പുനരുപയോഗ ഊര്‍ജ്ജം പ്രോത്സാഹിപ്പിക്കുക തുടങ്ങിയ നിരവധി പദ്ധതികളാണ് രാജ്യത്ത് നടപ്പിലാക്കുന്നത്. വിഷന്‍ 2030 പദ്ധതി പ്രകാരം രാജ്യത്തെ മുഴുവന്‍ ഏജന്‍സികളെയും സമന്വയിപ്പിച്ച് പരിസ്ഥിതി സംരക്ഷിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ മികച്ച ഫലമാണ് കാണിക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top