Sauditimesonline

kuwait
ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം: കുവൈത്തില്‍ ഉന്നത തലയോഗം

ഉണ്ണിമേനോന്റെ ‘പുതുവെള്ളൈ മഴൈ’ ഇന്ന് റിയാദില്‍

റിയാദ്: സംഗീത കൂട്ടായ്മ റിയാദ് ഇന്ത്യന്‍ മ്യൂസിക് ലവേഴ്‌സ് അസോസിയേഷന്‍ (റിംല) ആറാം വാര്‍ഷികം ആഘോഷിക്കുന്നു. ഇതിന്റെ ഭാഗമായി ‘പുതുവെള്ളൈ മഴൈ’ സംഗീത നിശ അരങ്ങേറുമെന്ന് സംഘാടകര്‍ അറിയിച്ചു. മെയ് 17 വെള്ളി എക്‌സിറ്റ് 33ലെ അല്‍ മാലി ഓഡിറ്റോറിയത്തില്‍ വൈകീട്ട് 7.00ന് പരിപാടി ആരംഭിക്കും.

പിന്നണി ഗായകന്‍ ഉണ്ണിമേനോന്‍ മുഖ്യാതിഥിയായിരിക്കും. ലൈവ് ഓര്‍ക്കേസ്ട്രയുടെ അകമ്പടിയോടെ നാട്ടില്‍ നാട്ടിലെയും റിയാദിലെയും കലാകാരന്മാര്‍ അണിനിരക്കുമെന്ന് പ്രോഗ്രാം കണ്‍വീനര്‍ സുരേഷ് ശങ്കര്‍ പറഞ്ഞു. മികച്ച സംഗീത വിരുന്നുകള്‍ റിയാദിലെ സംഗീത ആസ്വാദകര്‍ക്കു സമ്മാനിച്ചിട്ടുളള റിംല ഇത്തവണ അതുല്യ സംഗീത പ്രതിഭ ഉണ്ണിമേനോന്‍ നയിക്കുന്ന സംഗീത നിശയാണ് ഒരുക്കുന്നതെന്ന് പ്രസിഡന്റ് ബാബുരാജ് പറഞ്ഞു. മെലഡി ഗാനങ്ങള്‍ക്ക് പ്രാധാന്യം നല്‍കി സംഗീത, നൃത്ത ദൃശ്യ വിരുന്നായിരിക്കും ‘പുതുവെള്ളൈ മഴൈ’.

സൗദി എന്റര്‍ടൈന്‍മെന്റ് അതോറിറ്റിയുടെ അനുമതിയോടെയാണ് പരിപാടി. പ്രവേശനം സൗജന്യമാണ്. നേരത്തെ സീറ്റ് റിസര്‍വ് ചെയ്ത് ക്യു ആര്‍ കോഡ് നേടിയവര്‍ക്കാണ് പ്രവേശനം. ആദ്യം വരുന്നവര്‍ക്ക് മുന്‍ഗണന നല്‍കും. നാലു മണിക്കൂന ദൈര്‍ഘ്യമുളള പരിപാടി നിശ്ചിത സമയത്ത് അവസാനിപ്പിക്കും. അതുകൊണ്ടുതന്നെ 7.00ന് പരിപാടി ആരംഭിക്കുമെന്നും സംഘാടകര്‍ പറഞ്ഞു.

വാര്‍ത്താ സമ്മേളനത്തില്‍ ഉണ്ണി മേനോന്‍, റിംല ജനറല്‍ സെക്രട്ടറി അന്‍സാര്‍ ഷാ, ട്രഷറര്‍ രാജന്‍ മാത്തൂര്‍, വൈസ് പ്രസിഡന്റ് നിഷ ബിനീഷ്, മീഡിയ കണ്‍വീനര്‍ ശരത് ജോഷി, ജോയിന്റ് സെക്രട്ടറി ശ്യാം സുന്ദര്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top