Sauditimesonline

2 JEDDAH EDU SUMMIT
നാളെയുടെ ക്ലാസ് മുറികളിലേക്ക് പുതിയ ചുവടുവെപ്പ്; ജിദ്ദയില്‍ 'ടീച്ചേഴ്‌സ് എക്‌സലന്‍സ് സമ്മിറ്റ്'

കുഞ്ഞാലിക്കുട്ടിയുടെ ചരിത്ര ജയം: റിയാദില്‍ കെഎംസിസി ‘വിജയാരവം’

റിയാദ്: നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് നേടിയ വന്‍ വിജയത്തിന്റേയും മലപ്പുറം മണ്ഡലത്തില്‍ പി.കെ.കുഞ്ഞാലിക്കുട്ടി നേടിയ ചരിത്ര ഭൂരിപക്ഷത്തിന്റേയും ആവേശം പ്രവാസലോകത്തും അലയടിക്കുന്നു. ഇതിന്റെ ഭാഗമായി മലപ്പുറം മണ്ഡലം കെഎംസിസി റിയാദില്‍ ‘വിജയാരവം’ സംഘടിപ്പിച്ചു. റിയാദ് ‘അമയിക്കാന്‍’ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടികള്‍ മലപ്പുറം ജില്ലാ കെഎംസിസി ആക്ടിങ് സെക്രട്ടറി യൂനുസ് നാണത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയര്‍മാന്‍ ഷുക്കൂര്‍ വടക്കേമണ്ണ അധ്യക്ഷത വഹിച്ചു.

പിണറായി സര്‍ക്കാരിന്റെ ഏകാധിപത്യ ഭരണവും സിപിഎമ്മിന്റെ വര്‍ഗീയ പ്രചാരണവും കേരള ജനതയുടെ പ്രതികരണമാണ് എല്‍ഡിഎഫിന്റെപരാജയമെന്ന് മുഖ്യപ്രഭാഷണം നടത്തിയ സെന്‍ട്രല്‍ കമ്മിറ്റി ഓര്‍ഗനൈസിങ് സെക്രട്ടറി സത്താര്‍ താമരത്ത് പറഞ്ഞു. യുഡിഎഫിന് ലഭിച്ച മഹാവിജയം വലിയ ഉത്തരവാദിത്വമാണ് ് നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആഘോഷങ്ങള്‍ക്ക് ആവേശം പകര്‍ന്ന് പ്രവാസി കലാകാരന്മാര്‍ അണിനിരന്ന കലാവിരുന്നും അരങ്ങേറി. മെഹ്ഫില്‍ കലാസംഘം അവതരിപ്പിച്ച മുട്ടിപ്പാട്ടും സംഗീതവിരുന്നും അരങ്ങേറി. നാസര്‍ പൂക്കോട്ടൂര്‍, ത്വാഹാ കോടൂര്‍, മുനീര്‍ കമ്പര്‍, അനീസ് തൃശൂര്‍ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. കെഎംസിസി നാഷണല്‍ കമ്മിറ്റി അംഗം കോയാമു ഹാജി, സെന്‍ട്രല്‍ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് അനീര്‍ ബാബു, സെക്രട്ടറി ഷാഫി മാസ്റ്റര്‍ തുവ്വൂര്‍, മുഹമ്മദ് വേങ്ങര, മണ്ഡലം പ്രസിഡന്റ് ബഷീര്‍ ഇരുമ്പുഴി, ജനറല്‍ സെക്രട്ടറി സി.കെ.അബ്ദുറഹ്മാന്‍ എന്നിവര്‍ പ്രസംഗിച്ചു.

മുസമ്മില്‍ കളമ്പാടി, അമീറലി പൂക്കോട്ടൂര്‍, ജലീല്‍ പുല്‍പ്പറ്റ, യൂനുസ് തോട്ടത്തില്‍, അഷ്‌റഫ് പൂക്കോട്ടൂര്‍, ജിംഷാദ് മേല്‍മുറി, ഷമീര്‍ കുണ്ടൂക്കര എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ശറഫുദ്ദീന്‍ പൂക്കോട്ടൂര്‍ സ്വാഗതവും ഷൗക്കത്ത് പുല്‍പ്പറ്റ നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top