Sauditimesonline

6 CITY FLOWER MEHANDI
ജുബൈലിന്റെ കൈകളിൽ വിരിഞ്ഞ മൈലാഞ്ചിപ്പൂക്കൾ; ഈദ് സുഗന്ധം പരത്തി സിറ്റി ഫ്ലവറിൽ ‘മെഹന്തി ഫെസ്റ്റ്'

100 മണിക്കൂര്‍ വിപണി വിസ്മയം; ‘ഈദ് പ്രൈസ് ഡ്രോപ്പുമായി’ സൗദി ലുലു, ഫാഷന്‍ ഉത്പന്നങ്ങള്‍ക്ക് 100 ശതമാനം ‘പേ ബാക്ക്’ ഓഫര്‍

റിയാദ്: ഈദ് ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടാന്‍ സൗദിയിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ ‘ഹ്യൂജ് ഈദ് പ്രൈസ് ഡ്രോപ്’ ഓഫറുകള്‍ക്ക് തുടക്കം. നൂറ് മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ഈ വിപണി വിസ്മയത്തില്‍ അവിശ്വസനീയമായ വിലക്കിഴിവുകളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. എല്ലാ വിഭാഗം ഉത്പന്നങ്ങള്‍ക്കും എക്‌സ്‌ക്ലൂസീവ് ഓഫറുകള്‍ ലഭ്യമാണ്.

100 മണിക്കൂര്‍; വന്‍ ഡിസ്‌കൗണ്ട്
മേയ് 23 മുതല്‍ 26 വരെ നീളുന്ന ഓഫര്‍ കാലയളവിലാണ് ഈദ് ഷോപ്പിങ്ങിനെത്തുന്നവര്‍ക്കായി ഏറ്റവും മികച്ച വിലക്കുറവ് ലുലു ഒരുക്കിയിരിക്കുന്നത്. ഇലക്ട്രോണിക്‌സ്, ഫാഷന്‍, ഗ്രോസറി, ഫ്രഷ് ഫുഡ്, നിത്യോപയോഗ സാധനങ്ങള്‍ എന്നിവയെല്ലാം ആകര്‍ഷകമായ വിലയില്‍ സ്വന്തമാക്കാം.

ഫാഷന്‍ വിഭാഗത്തില്‍ 100% ‘പേ ബാക്ക്’ ഓഫര്‍
വസ്ത്ര വിപണിയില്‍ വന്‍ ഇളവുകളുമായാണ് ലുലു ഇത്തവണ ഉപഭോക്താക്കളെ വരവേല്‍ക്കുന്നത്. മേയ് 27 മുതല്‍ 31 വരെ റിയോ ഫാഷന്‍, എത്തിനിക് വെയര്‍, പാദരക്ഷകള്‍, ലേഡീസ് ബാഗുകള്‍, ഫാഷന്‍ ആക്‌സസറികള്‍, കുട്ടികളുടെ വസ്ത്രങ്ങള്‍ എന്നിവയ്ക്ക് നൂറ് ശതമാനം പേ ബാക്ക് ഓഫര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ വിഭാഗങ്ങളില്‍ നിന്ന് 200 റിയാലിന് സാധനങ്ങള്‍ വാങ്ങുമ്പോള്‍ 200 റിയാലിന്റെ ഷോപ്പിങ് വൗച്ചറുകള്‍ തിരികെ ലഭിക്കും. കുറഞ്ഞ ചെലവില്‍ കൂടുതല്‍ ഷോപ്പിങ് നടത്താന്‍ ഇത് സഹായിക്കും.

ഇലക്ട്രോണിക്‌സ്, ഹോം കെയര്‍ ‘കില്ലര്‍ ഡീലുകള്‍’
ഗൃഹോപകരണങ്ങള്‍ പുതുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി മേയ് 30 വരെ സ്മാര്‍ട്ട് ടിവികള്‍, മൊബൈല്‍ ഫോണുകള്‍, ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ എന്നിവയ്ക്ക് വന്‍ ഡിസ്‌കൗണ്ട് ലഭിക്കും. ഇതിനുപുറമെ ഹോം കെയര്‍, ക്ലീനിങ്, കിച്ചണ്‍വെയര്‍ വിഭാഗങ്ങളിലും വിപണിയിലെ ഏറ്റവും മികച്ച ‘കില്ലര്‍ ഓഫറുകളാണ്’ ഒരുക്കിയിട്ടുള്ളത്.

ഈദ് ആഘോഷങ്ങളിലേക്ക് കടക്കുന്ന ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച ഗുണനിലവാരമുള്ള ഉത്പന്നങ്ങള്‍ ഏറ്റവും കുറഞ്ഞ വിലയില്‍ ലഭ്യമാക്കുക എന്നതാണ് ‘ഹ്യൂജ് ഈദ് പ്രൈസ് ഡ്രോപ്’ ഓഫറിലൂടെ ലുലു ലക്ഷ്യമിടുന്നതെന്ന് സൗദി ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഡയറക്ടര്‍ മുഹമ്മദ് ഹാരിസ് പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top