Sauditimesonline

6 CITY FLOWER MEHANDI
ജുബൈലിന്റെ കൈകളിൽ വിരിഞ്ഞ മൈലാഞ്ചിപ്പൂക്കൾ; ഈദ് സുഗന്ധം പരത്തി സിറ്റി ഫ്ലവറിൽ ‘മെഹന്തി ഫെസ്റ്റ്'

സല്‍മാന്‍ ഖാനും സഞ്ജയ് ദത്തും പിന്നെ ഒരു മലയാളിയും; 330 കോടിയുടെ ‘7 ഡോഗ്‌സ്’ മെയ് 27ന് തിയേറ്ററുകളില്‍

റിയാദ്: സിനിമാപ്രേമികള്‍ ആകാംഷയോടെ കാത്തിരിക്കുന്ന ബിഗ് ബഡ്ജറ്റ് അന്താരാഷ്ട്ര ആക്ഷന്‍ ത്രില്ലര്‍ ചിത്രം ‘7 ഡോഗ്‌സ്’ മെയ് 27ന് പ്രദര്‍ശനത്തിനെത്തു. സൂപ്പര്‍ഹിറ്റ് ഹോളിവുഡ് ചിത്രം ‘ബാഡ് ബോയ്‌സ്: റൈഡ് ഓര്‍ ഡൈ’ ഒരുക്കിയ പ്രശസ്ത സംവിധായക ജോഡികളായ ആദില്‍ അല്‍ ഹര്‍ബി, ബിലാല്‍ ഫലാഹ് എന്നിവരാണ് ചിത്രത്തിന് പിന്നില്‍. പൂര്‍ണമായും റിയാദില്‍ ചിത്രീകരിച്ച സിനിമയില്‍ സല്‍മാന്‍ ഖാന്‍, സജ്ഞയ് ദത്ത് എന്നിവരോടൊപ്പം പ്രവാസി മലയാളി നജാത് ബിന്‍ അബ്ദുല്‍ റഹ്മാനും കഥാപാത്രമാണ്.

മലയാളി സിനിമാപ്രേമികള്‍ക്ക് ആവേശം നല്‍കുന്ന സര്‍പ്രൈസ് രംഗങ്ങളാണ് ചിത്രത്തിന്റെ സവിശേഷത. സല്‍മാന്‍ ഖാന്‍ അഭിനയിച്ച ബാര്‍ബര്‍ ഷോപ്പ് രംഗത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ ഇതിനകം തരംഗമായി മാറിക്കഴിഞ്ഞു. അറബ് സിനിമയിലെയും ഹോളിവുഡിലെയും വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ഈജിപ്ഷ്യന്‍ സൂപ്പര്‍താരങ്ങളായ അഹമ്മദ് എസ്, കരീം അബ്ദുല്‍ അസീസ് എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ഒപ്പം പ്രശസ്ത ഹോളിവുഡ് താരം ജിയാന്‍കാര്‍ലോ എസ്‌പോസിറ്റോ, നടി മോണിക്ക ബെല്ലൂച്ചി, മാര്‍ഷ്യല്‍ ആര്‍ട്‌സ് താരം മാക്‌സ് ഹുവാങ് എന്നിവരും അണിനിരക്കുന്നു.

330 കോടി രൂപ ചെലവഴിച്ചാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ‘ജോണ്‍ വിക്ക്’, ‘മിഷന്‍ ഇംപോസിബിള്‍’ തുടങ്ങിയ ഹോളിവുഡ് ചിത്രങ്ങളെ വെല്ലുന്ന രീതിയിലാണ് ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍. ചിത്രീകരണത്തിനിടെ ഒരൊറ്റ ടേക്കില്‍ ഏറ്റവും കൂടുതല്‍ സ്‌ഫോടകവസ്തുക്കള്‍ പൊട്ടിച്ചതിന്റെ ‘ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡും’ ചിത്രത്തിലെ ഒരു ആക്ഷന്‍ രംഗം സ്വന്തമാക്കിയിട്ടുണ്ട്.
പശ്ചിമേഷ്യയില്‍ വ്യാപകമായ മയക്കുമരുന്ന് മാഫിയയെയും അതിന്റെ തലവന്മാരായ ‘7 ഡോഗ്‌സ്’ എന്ന അന്താരാഷ്ട്ര ക്രിമിനല്‍ സംഘത്തെയും തകര്‍ക്കാന്‍ ഇറങ്ങിത്തിരിക്കുന്ന ഒരു ഇന്റര്‍പോള്‍ ഓഫീസറുടെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഇതിനായി തടവിലുള്ള കുപ്രസിദ്ധ കുറ്റവാളിയുമായി ഇദ്ദേഹത്തിന് കൈകോര്‍ക്കേണ്ടി വരുന്നു. ഒരു നിയമപാലകനും കുറ്റവാളിയും ഒന്നിച്ചുള്ള മിഷന്‍ പോലീസുകാരുടെ ആക്ഷന്‍ കോമഡി രീതിയിലാണ് സംവിധായകര്‍ ഒരുക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ചിത്രത്തിന്റെ ഓരോ രംഗവും കാണികള്‍ക്ക് ആകാംഷാഭരിതമായ രംഗങ്ങളാണ് സമ്മാനിക്കുക.

റിയാദിലാണ് സിനിമയുടെ ഭൂരിഭാഗവും ചിത്രീകരിച്ചത്. റിയാദിലെ ലൊക്കേഷനുകള്‍ ഉപയോഗിച്ച് ഷാങ്ഹായ്, മുംബൈ, ഈജിപ്ത് തുടങ്ങിയ അന്താരാഷ്ട്ര നഗരങ്ങളെ സിനിമയ്ക്കായി പുനഃസൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. അറബിക്, ഇംഗ്ലീഷ് ഭാഷകളില്‍ ഒരുക്കിയ ചിത്രം മെയ് 27ന് പ്രദര്‍ശനത്തിനെത്തും.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top